കെ കരുണാകരന്‍ എക്സ്പ്രസ് ഫയല്‍
Kerala

മാളയിലും നേമത്തും ജയിച്ച കരുണാകരന്‍; 1982 ലെ ആ അപൂര്‍വത

1982 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഈ അപൂര്‍വ്വ സംഭവം നടന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരേസമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച ഏക നേതാവ് എന്ന റെക്കോര്‍ഡ് കോണ്‍ഗ്രസിന്റെ കെ കരുണാകരന്റെ പേരിലാണ്. 1982 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഇത്. തൃശൂരിലെ മാളയിലും തിരുവനന്തപുരത്തെ നേമത്തുമായിരുന്നു കരുണാകരന്‍ ഒരേ സമയം മത്സരിച്ചത്. രണ്ടിടത്തും അദ്ദേഹം മികച്ച വിജയം നേടുകയും ചെയ്തു.

1982ലെ തെരഞ്ഞെടുപ്പില്‍ 3410 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 3,348 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നേമത്ത് ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഒരു അപരസ്ഥാനാര്‍ഥി കൂടിയുണ്ടായിരുന്നു എന്നതും കൗതുകരമാണ്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ രാഷ്ട്രീയമായ കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവുമായിരുന്നു കരുണാകരനെ രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

മാള അദ്ദേഹത്തിന്റെ ഉറച്ച മണ്ഡലമായിരുന്നു. 1970 മുതല്‍ തുടര്‍ച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് മാള. രണ്ട് മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ അദ്ദേഹത്തെ കൈവിട്ടില്ല.

രണ്ടിടത്തും വിജയിച്ചതോടെ ചട്ടപ്രകാരം ഒരു സീറ്റ് ഒഴിയേണ്ടി വന്നു. മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ വിശ്വസ്ത മണ്ഡലമായ മാള നിലനിര്‍ത്തുകയും നേമം ഒഴിയുകയുമാണ് ചെയ്തത്. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. സ്ഥാനാര്‍ഥികള്‍ രണ്ടിടത്ത് ഒരേസമയം മത്സരിക്കുന്ന പ്രവണത തുടര്‍ന്നതിനെത്തുടര്‍ന്ന് 1996-ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വന്നു. ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലങ്ങളില്‍ മാത്രമേ മത്സരിക്കാന്‍ കഴിയൂ എന്ന് നിയമം കൊണ്ടുവന്നു. അതിന് മുമ്പ് കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ മറ്റ് തടസങ്ങളുണ്ടായിരുന്നില്ല.

കേരള നിയമസഭാ ചരിത്രത്തില്‍ ഇത്തരത്തില്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ച പ്രമുഖര്‍ ഇല്ല. സാധാരണയായി ദേശീയ നേതാക്കളാണ് ഈ രീതിയില്‍ മത്സരിക്കാറുള്ളത്. 1995ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ തിരൂരങ്ങാടിയില്‍ നിന്ന് ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 2021ല്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ഒരേസമയം മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെടുകയാണുണ്ടായത്. 2026ലെ തെരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കളാരെങ്കിലും ഈ രീതി പിന്തുടരുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

Karunakaran wins in Mala and Nemom; rare to contest and win in two places at the same time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 'കൈ' വിട്ടു; സി സി മുകുന്ദന്‍ നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

സംവിധായകന്‍ മോശമായി പെരുമാറി, സിനിമയില്‍ നിന്നും പിന്മാറി; കേസ് നല്‍കി പ്രതികാരമെന്ന് ലാവണ്യ

'ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്'

സോക്സ് എത്ര ദിവസം കൂടുമ്പോള്‍ മാറ്റണം?

കാളയും പശുവും കോണ്‍ഗ്രസിന്, കേരള കോണ്‍ഗ്രസിന് കുതിര; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ?

SCROLL FOR NEXT