ഫയല്‍ ചിത്രം 
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി ; ഇഡിക്കും സിബിഐക്കും നോട്ടീസ്

കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതി ചോദിച്ചത്. കേസില്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ( ഇഡി ) നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. 

കരുവന്നൂര്‍ ബാങ്ക് വായ്പാതട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ചോദ്യമുന്നയിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് ബാങ്ക് വായ്പ്പാ തട്ടിപ്പ് അന്വേഷിക്കുന്നത്. 

കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 

തട്ടിയെടുത്ത പണം കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണമുണ്ട്. തട്ടിച്ചെടുത്ത പണം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ച സാഹചര്യത്തില്‍ കേസില്‍ ഇഡി അന്വേഷണം അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഇഡിക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

തണ്ണിമത്തന്റെ ​ഗുണനിലവാരം പരിശോധിക്കാം

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ 'സിസ്റ്റത്തിന്' പുറത്ത്

SCROLL FOR NEXT