കടപുഴകിയ മരങ്ങള്‍ 
Kerala

കാസര്‍കോടും മിന്നല്‍ച്ചുഴലി; 5 വീടുകള്‍ തകര്‍ന്നു; ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി

ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  മാന്യയില്‍ പുലര്‍ച്ചെയുണ്ടായ മിന്നല്‍ച്ചുഴലിയില്‍ വന്‍ നാശനഷ്ടം. അഞ്ച് വീടുകള്‍ തകര്‍ന്നു. ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി. വ്യാപകമായ കൃഷിനാശവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. രാത്രി മുതല്‍ മഴ നിര്‍ത്താതെ പെയ്തതായും ഗ്രാമവാസികള്‍ പറയുന്നു. ശക്തമായ കാറ്റില്‍ ഒരുവീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 

ആദ്യമായാണ് ഇത്തരത്തിലൊരു ചുഴലിക്കാറ്റ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT