കെബി ഗണേഷ് കുമാര്‍ 
Kerala

'മുഖ്യമന്ത്രിയെ അവന്‍ ഇവന്‍ എന്ന് വിളിക്കുന്നത് തറവാടിത്തമല്ല'; സുകുമാരന്‍ നായര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍

അല്ലാതെ അദ്ദേഹം വന്ന് എന്റെ കാലേല്‍ പിടിക്കണമെന്നൊക്കെ പറയുന്നത് ശരിയുള്ള കാര്യമല്ല. അദ്ദേഹം മുഖ്യമന്ത്രി തന്നെയാണ്, മാനിക്കപ്പെടേണ്ടയാളാണ്. അദ്ദേഹത്തിന് കൊടുക്കേണ്ട സ്റ്റാറ്റസും ബഹുമാനവും കൊടുക്കണം. ആരായാലും

Author : Sujith

കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന്‍ സുകുമാരന്‍ നായര്‍ക്ക് സമയം നല്‍കാതിരുന്നത് സമയത്തിന്റെ പരിമിതി കൊണ്ടാകുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാളെ അവന്‍ ഇവന്‍ എന്നൊക്കെ വിളിക്കുന്നത് അന്തസ്സോ, തറവാടിത്തമോ അല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

'ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ 25 വര്‍ഷമായി എന്റെ ആത്മസുഹൃത്താണ്. പക്ഷെ ഇന്ന് ഞാന്‍ അദ്ദേഹത്തെ കാണേണ്ടത് മുഖ്യമന്ത്രിയായിട്ടാണ്. സുഹൃത്ത് ആയിട്ടല്ല. മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദയും അന്തസ്സും. അല്ലാതെ അദ്ദേഹം വന്ന് എന്റെ കാലേല്‍ പിടിക്കണമെന്നൊക്കെ പറയുന്നത് ശരിയുള്ള കാര്യമല്ല. അദ്ദേഹം മുഖ്യമന്ത്രി തന്നെയാണ്, മാനിക്കപ്പെടേണ്ടയാളാണ്. അദ്ദേഹത്തിന് കൊടുക്കേണ്ട സ്റ്റാറ്റസും ബഹുമാനവും കൊടുക്കണം. ആരായാലും കൊടുക്കണം. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് അന്തസ്സും തറവാടിത്തവുമല്ല. എന്റെ അഡ്രസ് ആര്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ എന്നാണ്. വീട് വീട്ട് വീട് വാടക. ആദ്യം മകന്‍ എന്ന നിലയില്‍ എന്റെ അച്ഛന്റെ ഔദാര്യം. അത് കഴിഞ്ഞാല്‍ കലാകാരന്‍ എന്ന നിലയില്‍ സ്‌നേഹിച്ച ജനങ്ങളും രാഷ്ട്രീയക്കാരന്‍ എന്നനിലയില്‍ എന്നെ സ്‌നേഹിച്ച ജനങ്ങളുമാണ്'- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

ശ്വേതാ മേനോന്‍ പ്രസിഡന്റ് ആയിരുന്ന അമ്മയുടെ കമ്മിറ്റിയില്‍ യോജിപ്പുണ്ടായില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ നേതൃത്വത്തിലേക്ക് വരില്ല. കണക്കുകള്‍ വ്യക്തമാക്കി അഡ്‌ഹോക്ക് കമ്മിറ്റി മുന്നോട്ടു കൊണ്ടുപോകും. കണക്കില്ല എന്ന് പറയുന്നത് ആരോപണങ്ങളാണ്, അത് അമ്മയ്ക്ക് അന്തസ്സല്ല. സൗന്ദര്യ പിണക്കങ്ങള്‍ അമ്മയ്ക്കുള്ളില്‍ ഒതുക്കാമായിരുന്നു, പക്ഷേ സാധിച്ചില്ല. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ ദൗത്യമെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

kb ganeshkumar against g sukumaran nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

'സിനിമ നിർത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല; പ്രതീക്ഷ ആണല്ലോ'

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ത​ഹസിൽദാരെ സസ്പെൻഡ് ചെയ്തു

142*, ദേവ്ദത്ത് ക്രീസില്‍; അവസാന ഓവറില്‍ 4 സിക്‌സ് പറത്തി ഗുര്‍നൂര്‍; ഇന്ത്യ 357 റണ്‍സില്‍

'കൊച്ചു കുട്ടികൾ പോലും 'മണിച്ചിത്രത്താഴ് 2'വിനെക്കുറിച്ച് ഇമാജിൻ ചെയ്യുന്നുണ്ട്; എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാ​ഗ്യമാണത്'