കെബി ഗണേഷ് കുമാര്‍, ഉദയനിധി സ്റ്റാലിന്‍/ടിവി ദൃശ്യം 
Kerala

'അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്, പറഞ്ഞത് വിഡ്ഢിത്തം'

സനാതന ധര്‍മത്തെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമെന്ന് കെബി ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സനാതന ധര്‍മത്തെക്കുറിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമെന്ന് കേരള കോണ്‍ഗ്രസ് നേതാവും നടനുമായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിനോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിമാരും ജനപ്രതിനിധികളും ഇത്തരം വിഡ്ഢിത്തരങ്ങള്‍ പറയാതിരിക്കുകയാണ് വേണ്ടത്. അറിയാവുന്ന വിഷയങ്ങള്‍ പറയുന്നതാണ് നല്ലത്. അയാള്‍ക്കു സിനിമയില്‍ അഭിനയിക്കാനറിയാം, രാഷ്ട്രീയവും അറിയാമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടീന്ന് കിളച്ചു വന്നതല്ല. 

ആരെങ്കിലും വിളിച്ചാല്‍ അവരെ സുഖിപ്പിക്കാന്‍ അവര്‍ക്കു വേണ്ടി പറയുന്നത് നല്ലതല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT