മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെസി വേണുഗോപാലിന്റെ വിശ്വസ്തനുമായ എപി അനില്‍കുമാര്‍ കെപിസിസി പ്രസിഡന്റായേക്കും. ഈ മാസം അവസാനം ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെയും പാര്‍ട്ടിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നീക്കം..ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ദക്ഷിണതീരത്ത് അധികൃതര്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 19 സര്‍വീസുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളും റദ്ദാക്കി.. ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷന് യാര്‍ഡുകളിലും പ്രധാന ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ നവംബര്‍ മാസത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. നാളത്തെ തൃശൂര്‍ - ഗുരുവായൂര്‍, ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 20,27 തീയ്യതികളിലെ കൊല്ലം എറണാകുളം മെമു ട്രെയിനും റദ്ദാക്കി. ചിലദിവസങ്ങളില്‍ മാവവേലി എക്സ്പ്രസ് വഴി തിരിച്ചുവിടുകയും ചെയ്തു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്. ആക്രമണാത്മക ബാറ്റിങും വേറിട്ട ഷോട്ടുകളും കൊണ്ട് ആരാധകരെ രസിപ്പിച്ച കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ 'ദി ഫൈനല്‍ വേഡ്' എന്ന പോഡ്കാസ്റ്റിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിക്ടോറിയയ്ക്കായുളള ആഭ്യന്തര ക്രിക്കറ്റും താരം അവസാനിപ്പിച്ചതായി വ്യക്തമാക്കി..പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമര സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. എല്ലാ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates