'ദി ബിഗ് ഷോ' അവസാനിച്ചു! ഗ്ലെന്‍ മാക്‌സ്‌വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ചൊവ്വാഴ്ച പുറത്തിറക്കിയ 'ദി ഫൈനല്‍ വേഡ്' എന്ന പോഡ്കാസ്റ്റിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്
Glenn Maxwell
Glenn Maxwellx
Updated on: 
2 min read

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ആക്രമണാത്മക ബാറ്റിങും വേറിട്ട ഷോട്ടുകളും കൊണ്ട് ആരാധകരെ രസിപ്പിച്ച കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ 'ദി ഫൈനല്‍ വേഡ്' എന്ന പോഡ്കാസ്റ്റിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിക്ടോറിയയ്ക്കായുളള ആഭ്യന്തര ക്രിക്കറ്റും താരം അവസാനിപ്പിച്ചതായി വ്യക്തമാക്കി.

'ദി ബിഗ് ഷോ' എന്ന പേരില്‍ അറിയപ്പെട്ട മാക്‌സ്‌വെല്‍ ഓസീസിനായി 149 ഏകദിന മത്സരങ്ങളും 130 ടി20 മത്സരങ്ങളും 7 ടെസ്റ്റും കളിച്ചു. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയ ടീമിലും 2021ല്‍ ടി20 ലോകകപ്പ് നേടിയ ടീമിലും മാക്‌സ്‌വെല്‍ അംഗമായിരുന്നു.

'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിക്ടോറിയയ്ക്കായുള്ള 50 ഓവര്‍, ചതുര്‍ദിന (റെഡ് ബോള്‍) മത്സരങ്ങളില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റ് അടക്കമുള്ള പോരാട്ടങ്ങള്‍ക്കായി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കൂടുതല്‍ സമയം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- 38കാരന്‍ പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ നിന്നു വിരമിച്ച മാക്‌സ്‌വെല്‍ ഓസീസിനായി ടി20 ഫോര്‍മാറ്റിലാണ് കളിച്ചിരുന്നത്. ടി20യില്‍ 5 സെഞ്ച്വറികളുള്ള ലോകത്തിലെ രണ്ടാമത്തെ താരമാണ് മക്‌സ്‌വെല്‍. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് മാക്‌സ്‌വെല്ലിനു മുന്‍പ് ഈ നേട്ടത്തിലെത്തിയ ഏക താരം.

Glenn Maxwell
'കാ മൗ തെ വെഹി'! പരമ്പര ജയത്തില്‍ ശ്രേയസിന്റെ കുറിപ്പ്

2023ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 201 റണ്‍സാണ് ആരാധകരെ ആവേശം കൊള്ളിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയ ബാറ്റിങ്. ഓസ്‌ട്രേലിയ വന്‍ തോല്‍വി ഏറ്റുവാങ്ങി നാണംകെടുമെന്ന അവസ്ഥയില്‍ നില്‍ക്കെയാണ് മക്‌സ്‌വെല്‍ 128 പന്തില്‍ പുറത്താകാതെ 201 റണ്‍സ് നേടി ടീമിനെ അസാധ്യ വിജയത്തിലേക്ക് നയിച്ചത്. പരിക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടിയിട്ടും താരം അന്ന് പുറത്തെടുത്ത മികവ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 97 റൺസിനു 7 വിക്കറ്റ് നഷ്ടമായി പതറിയ ഓസീസിനെ 293 റൺസെന്ന സ്കോറിലെത്തിച്ച് 3 വിക്കറ്റിന്റെ ഐതിഹാസിക വിജയത്തിലേക്കാണ് മാക്സ്‍വെൽ അന്ന് നയിച്ചത്.

ഏകദിനത്തില്‍ 3990 റണ്‍സും ടി20യില്‍ 2897 റണ്‍സും നേടി. ഈ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ടി20 ലോകകപ്പില്‍ ഒമാനെതിരെയാണ് താരം അവസാനമായി ഓസീസ് ജേഴ്‌സി അണിഞ്ഞത്.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം 4 സെഞ്ച്വറികള്‍. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 201 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. 104 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 12 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ 23 അര്‍ധ സെഞ്ച്വറികളും നേടി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മൊത്തം 128 വിക്കറ്റുകളും താരത്തിനുണ്ട്. ടെസ്റ്റില്‍ 7, ഏകദിനത്തില്‍ 77, ടി20യില്‍ 51 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് അവസാന മത്സരം കളിച്ച് വിരമിക്കാനായിരുന്നു മക്‌സ്‌വെല്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിനു ഇടം കിട്ടിയില്ല. യുവ താരങ്ങള്‍ക്കാണ് ഓസീസ് പ്രധാന്യം നല്‍കിയത്. തന്റെ ഹോം ഗ്രൗണ്ടായ മെല്‍ബണില്‍ അവസാന മത്സരം കളിക്കാമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നെന്നും ടീമിന്റെ തീരുമാനത്തെ താന്‍ പൂര്‍ണമായി മനസിലാക്കുന്നുവെന്നും മാക്‌സ്‌വെല്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

Glenn Maxwell
റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് കളിക്കാന്‍ വൈഭവും അഭിഷേകും; ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും
Glenn Maxwell
3 മുന്‍ ലോക ചാംപ്യന്‍മാരെ തള്ളി... അഫ്ഗാന് ഏകദിന റാങ്കിങില്‍ വന്‍ മുന്നേറ്റം!
Summary

Australian all-rounder Glenn Maxwell has announced his retirement from international cricket, bringing an end to a career in which he entertained fans with his aggressive batting and unusual shots

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER