

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കിയിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കിരീടവുമായി നില്‍ക്കുന്ന ടീമിന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കും വച്ചു.
എന്നാല്‍ ഈ ചിത്രത്തിനു ക്യാപ്റ്റന്‍ നല്‍കിയ ഒറ്റ വാക്കിലെ കുറിപ്പാണ് ആരാധകരെ അമ്പരപ്പിച്ചത്. നാല് കുഞ്ഞു വാക്കുകള്‍ ചേര്‍ന്നൊരു വാചകമാണ് ശ്രേയസ് കുറിച്ചത്. ഈ വചകങ്ങള്‍ ഇംഗ്ലീഷോ, ഹിന്ദിയോ ആയിരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
'കാ മൗ തെ വെഹി'- എന്ന ഒറ്റ വാചകമാണ് ശ്രേയസ് കുറിച്ചത്. ന്യൂസിലന്‍ഡിലെ പ്രാദേശിക ഭാഷയായ 'മാവോരി'യാണ് ശ്രേയസ് തന്റെ കുറിപ്പിനായി തിരഞ്ഞെടുത്ത ഭാഷ. അതിഗംഭീരം, അതിശയിപ്പിക്കുന്നത്, അവിശ്വസനീയം, മികച്ചത് തുടങ്ങിയ അര്‍ഥങ്ങളാണ് 'കാ മൗ തെ വെഹി' എന്ന വാക്കിനുള്ളത്.
ന്യൂസിലന്‍ഡിലെ ആദിമ നിവാസികളായ മാവോരി ഗോത്ര വിഭാഗത്തിന്റെ മാതൃഭാഷയാണിത്. ഇംഗ്ലീഷിനും സൈന്‍ ലാഗ്വേജിനുമൊപ്പം ന്യൂസിലന്‍ഡിന്റെ മൂന്നാം ഔദ്യോഗിക ഭാഷ കൂടിയാണ് മാവോരി. 'ആവോത്തെയാറോവ' എന്നാണ് മാവോരി ഭാഷയില്‍ ന്യൂസിലന്‍ഡ് രാജ്യത്തെ വിളിക്കുന്നത്. 'നീളമേറിയ വെളുത്ത മേഘങ്ങളുടെ നാട്' എന്നാണ് ഈ വാക്കിന്റെ അര്‍ഥം.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-2നാണ് നേടിയത്. ആദ്യ മൂന്ന് മത്സരങ്ങള്‍ ഇന്ത്യയും അവസാന രണ്ട് മത്സരങ്ങള്‍ കിവികളും ജയിച്ചു. ടി20യ്ക്കു പിന്നാലെ ഏകദിന പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. 5 മത്സരങ്ങളാണ് ഏകദിന പരമ്പയിലും ഉള്‍പ്പെടുത്തിയത്. അതിനു ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കിവി മണ്ണില്‍ കളിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates