കെ സി വേണുഗോപാല്‍ ഫയൽ
Kerala

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാര്‍ട്ടി ഒരു അന്തിമ തീരുമാനം എടുത്താല്‍ അതനുസരിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വം. കെ സി പക്ഷമെന്ന പക്ഷമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിച്ച്, ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 10 നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള മുഖ്യമന്ത്രിയെ തീരുമാനിച്ചതിനു ശേഷം തിരുവനന്തപുരത്തെത്തിയതായിരുന്നു കെസി വേണുഗോപാല്‍.

പാര്‍ട്ടിയേയും തന്നെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് 'പിച്ചിച്ചീന്തുന്നത്' നിര്‍ത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. 'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ പിച്ചിച്ചീന്താന്‍. ഇവിടെ ഒരു സര്‍ക്കാര്‍ വന്നു. നല്ലൊരു സര്‍ക്കാര്‍. ജനങ്ങള്‍ക്കാണെങ്കില്‍ നല്ല പ്രതീക്ഷ ഉണ്ട്. ആ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഗവണ്‍മെന്റിന് പോകാന്‍ അവസരം കൊടുക്കുക. മറ്റു വിവാദങ്ങളിലേക്ക് തല്‍ക്കാലം പോകാതിരിക്കുക. ഞാന്‍ ഇന്നും ഇന്നലെ ഒക്കെ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് കെ സി പക്ഷം. ഇവിടെ അങ്ങനത്തെ പക്ഷം ഒന്നും വേണ്ട. നല്ല മന്ത്രിമാര്‍ ഉണ്ടാകും. കേപ്പബിള്‍ ആയിട്ടുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും കേപ്പബിള്‍ ആയിട്ടുള്ള എംഎല്‍എമാരാണ് ജയിച്ച് വന്നിട്ടുള്ളത്. അര്‍ഹത നോക്കി, കേപ്പബിലിറ്റി നോക്കി മാനദണ്ഡങ്ങള്‍ നോക്കി നല്ല മന്ത്രിമാര്‍ ഉണ്ടാകും. അവര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ടുപോകും. ആ പ്രതീക്ഷയാണ് നമ്മള്‍ വെച്ചുപുലര്‍ത്തേണ്ടത്. ആ പ്രതീക്ഷയ്ക്കുള്ള പിന്തുണയാണ് നമ്മള്‍ ഈ സര്‍ക്കാരിന് നല്‍കേണ്ടത്. അതിന് നമ്മളെല്ലാം പ്രതിജ്ഞാബദ്ധമാണ്. അതിനിടയിലാണ് ഞാന്‍ പറയുന്നത് ഇത്തരം ചര്‍ച്ചകള്‍ ചീന്താനുള്ളത് ചീന്തി എടുത്തില്ലേ. ഇനിയും വേണോ?'- കെ സി വേണുഗോപാല്‍ തുടര്‍ന്നു.

'പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം. രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രിയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. കാര്യങ്ങളൊക്കെ രമ്യമായി പരിഹരിക്കപ്പെടും'- കെ സി വേണുഗോപാല്‍ പറഞ്ഞു.

kc venugopal reaction on party decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

'മുഖ്യമന്ത്രി'യായി മടങ്ങിയെത്തി, വിഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം കെസി വേണുഗോപാല്‍ തിരുവനന്തപുരത്ത്

വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയിലാണോ? ഭയപ്പെടേണ്ട!; റിസ്‌ക് ഒഴിവാക്കാന്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍?, വിശദാംശങ്ങള്‍

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ കെമിസ്ട്രി ലക്ചറര്‍, 'എന്‍ടിഎ പരീക്ഷ സഹായി'; അറസ്റ്റില്‍

'ബന്ധുക്കളെ വിളിച്ചുവരുത്തി, പൊലീസ് മുറയില്‍ ചോദ്യം ചെയ്യല്‍'; ഞെട്ടിയ കുട്ടിയമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, വൈറല്‍ വിഡിയോ

SCROLL FOR NEXT