KC Venugopal 
Kerala

നാലാം തീയതി യുഡിഎഫിന്റെ ദിവസം; ഞങ്ങള്‍ കണ്ടത് തരംഗം; കെസി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലടക്കം അത്ഭുതങ്ങള്‍ ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എക്‌സിറ്റ് പോളുകള്‍ പറഞ്ഞതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് കെസി വേണുഗോപാല്‍. ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലടക്കം അത്ഭുതങ്ങള്‍ ഉണ്ടാകും. എക്‌സിറ്റുപോളുകള്‍ ഫലങ്ങള്‍ വച്ചല്ല കോണ്‍ഗ്രസ് കാര്യങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കണ്ടത് തരംഗം തന്നെയയായിരുന്നു. സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ട്. നാലാം തിയതി യുഡിഎഫിന്റെ ദിവസം ആയിരിക്കും. മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നതാണ് എഐസിസി നിര്‍ദേശം. കെപിസിസി പ്രസിഡന്റ് കത്തുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പുറത്തുവന്ന പത്ത് എക്സിറ്റ് പോളുകളില്‍ യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. എക്സിറ്റ് പോളുകളുടെ ഫലം യുഡിഎഫ് ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, സിഎന്‍എന്‍ വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ്, പൊളിറ്റിക്കല്‍ ലാബ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങള്‍ പ്രകാരം ഇക്കുറി എല്‍ഡിഎഫിന് അധികാരം നഷ്ടമാകുമെന്നാണ്.

KC Venugopal said that the UDF will achieve a better victory than what the exit polls predicted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത