ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം പ്രതീകാത്മക ചിത്രം
Kerala

കീം 2024 കേന്ദ്രീകൃത അലോട്ട്‌മെന്റ്: ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം

സംസ്ഥാനത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.

സര്‍ക്കാര്‍ / എയ്ഡഡ് / സ്വയംഭരണ എയ്ഡഡ് / സര്‍ക്കാര്‍ കോസ്റ്റ് ഷെയറിംഗ് / സ്വകാര്യ സ്വാശ്രയ / സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എന്‍ജിനിയറിങ് കോളജുകളിലേക്കും സര്‍ക്കാര്‍ / സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളജുകളിലേക്കും ആണ് ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ ക്ഷണിക്കുന്നത്. 2024 ലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് അഞ്ചിനു രാവിലെ 11 വരെ www.cee.kerala.gov.in ലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനിയറിങ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തില്‍ത്തന്നെ ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT