Teen Develops Kidney Disease After Using Fairness Cream 
Kerala

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

ക്രീമിന്റെ സാംപിള്‍ ഞായറാഴ്ച പരിശോധനയ്ക്ക് അയക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 17കാരിക്ക് വൃക്കരോഗം ബാധിച്ചെന്ന പരാതിയില്‍ ഇടപെട്ട് പൊലീസ്. അരീക്കോട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാംപിള്‍ ഞായറാഴ്ച പരിശോധനയ്ക്ക് അയക്കും. കേസെടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

ഫെയര്‍നെസ് ക്രീമില്‍ അമിതമായി അടങ്ങിയ മെര്‍ക്കുറി മൂലം ശരീരത്തില്‍നിന്ന് പ്രോട്ടീന്‍ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് പെണ്‍കുട്ടിക്ക് സ്ഥിരീകരിച്ചതെന്നാണ് വിവരം. വിദഗ്ധ പരിശോധനയില്‍ പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ക്രീമില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം അമിതമായ അളവില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഉപയോഗിച്ചിരുന്ന ഫെയ്‌സ് ക്രീമാണ് വൃക്കരോഗത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

മെര്‍ക്കുറിയുടെ അളവ് അമിതമായതിനെത്തുടര്‍ന്ന് മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. രക്തസമ്മര്‍ദം കുറയുക, ക്ഷീണം, തലകറക്കം, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. തുടര്‍പരിശോധനയിലാണ് രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്.

മെര്‍ക്കുറി ശരീരത്തിലെത്തിയതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഉപയോഗിച്ചിരുന്ന ക്രീം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അതില്‍ അമിതമായ അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ളതാണെന്ന് അവകാശപ്പെട്ട് വില്‍പ്പന നടത്തിയിരുന്ന ക്രീമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

17-Year-Old Girl Develops Kidney Disease Allegedly After Using Fairness Cream; Police Probe Launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!

'ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന പാകിസ്ഥാനെ സഹായിച്ചത് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍'; യുഎസ് സമിതി റിപ്പോര്‍ട്ട് പുറത്ത്

ഭാര്യയോട് സംസാരിച്ച അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; കണ്ണിൽ മണൽ വാരിയിട്ട് രക്ഷിച്ച് നാട്ടുകാർ