കേരള നിയമസഭ ( Kerala Assembly )  ഫയല്‍ ചിത്രം
Kerala

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍, നന്ദിപ്രമേയ ചര്‍ച്ച ഇന്ന്

പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഡെപ്യൂട്ടി സ്പീക്കറെ പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിനും മത്സരിക്കും.

നിലവില്‍ നിയമസഭയില്‍ യുഡിഎഫ് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഇന്ന് സഭ സമ്മേളിക്കുമ്പോള്‍ പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഡെപ്യൂട്ടി സ്പീക്കറെ പ്രഖ്യാപിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും.

Kerala Assembly Deputy Speaker election today, voting from 9 am, motion of thanks debate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ തടവ് ശിക്ഷ; പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ പാർലമെന്റിലേക്ക്

പി എം ശ്രീയിൽ യുഡിഎഫ് സർക്കാർ നിലപാടിനൊപ്പം; മുസ്ലിം ലീഗ് യോഗത്തിൽ ധാരണ

'ഇത് ഡീ​ഗോയ്ക്കുള്ള സമ്മാനം, അദ്ദേഹം മുകളിരുന്ന് ആസ്വ​ദിക്കുന്നുണ്ടാകും'- മറഡോണയെ സ്മരിച്ച് മെസി

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

'എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം സമീപിച്ചത്, കഥ കേൾക്കുന്നതിന് മുൻപ് തന്നെ 'നോ' പറഞ്ഞു'; അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ച് ജേസൺ