CPM State Secretary M V Govindan 
Kerala

56 എംഎല്‍എമാര്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്‌. നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർത്ഥികളാണ്‌. പൊളിറ്റ് ബ്യൂറോയിൽ നിന്നും പിണറായി വിജയൻ മാത്രമാണ് മത്സരരം​ഗത്തുള്ളത്. സ്ഥാനാർത്ഥികളിൽ ഒമ്പത്‌ പേർ വനിതകളാണ്‌. ആറ് പേർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കും.

കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ്‌ റിയാസ്‌, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളുമാണ്‌ മത്സരിക്കുന്നത്‌. അങ്കമാലി സീറ്റ് ഏറ്റെടുത്ത സിപിഎം മുൻ എംഎൽ സാജു പോളിനെ മത്സരിപ്പിക്കുന്നു. ആലുവയിൽ മുൻ ആലപ്പുഴ എംപി എഎം ആരിഫാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി.

സിപിഎം സ്ഥാനാർത്ഥി പട്ടിക ഇപ്രകാരമാണ്:

1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ

4. പയ്യന്നൂർ- ടി ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌- പി കെ ശ്യാമള

6. അഴീക്കോട്‌- കെ വി സുമേഷ്‌

7. കല്ല്യാശ്ശേരി- എം വിജിൻ

8. ധർമ്മടം- പിണറായി വിജയൻ

9. മട്ടന്നൂർ- വി കെ സനോജ്‌

10. പേരാവൂർ- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജൻ

12. മാനന്തവാടി- ഒ ആർ കേളു

13. സുൽത്താൻബത്തേരി- എം എസ്‌ വിശ്വനാഥൻ

14. കുറ്റ്യാടി- കെ പി കുഞ്ഞമ്മദ്‌ കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്‌

17. കൊയിലാണ്ടി- കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌- തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ- പി എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി- ലിന്റോ ജോസഫ്‌

21. പൊന്നാനി- അഡ്വ. എം കെ സക്കീർ

22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ- വി പി മുഹമ്മദ്‌ ഹനീഫ

24. മങ്കട- എം പി അലവി

25. തൃത്താല- എം ബി രാജേഷ്‌

26. തരൂർ- പി പി സുമോദ്‌

27. ആലത്തൂർ- ടി എം ശശി

28. നെന്മാറ- കെ പ്രേമൻ

29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരൻ

33. കുന്നംകുളം- എ സി മൊയ്‌തീൻ

34. ചേലക്കര- യു ആർ പ്രദീപ്‌

35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ- എൻ കെ അക്‌ബർ

37. പുതുക്കാട്‌- കെ കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

40. അങ്കമാലി- അഡ്വ. സാജു പോൾ

41. ആലുവ- അഡ്വ. എ എം ആരിഫ്‌

42. കുന്നത്തുനാട്‌- പി വി ശ്രീനിജിൻ

43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്‌

45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി- കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം- ആന്റണി ജോൺ

49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ

50. ദേവികുളം- അഡ്വ. എ രാജ

51. ഏറ്റുമാനൂർ- വി എൻ വാസവൻ

52. കോട്ടയം- അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ

54. അരൂർ- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ- എച്ച്‌ സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ- സജി ചെറിയാൻ

59. മാവേലിക്കര- എം എസ്‌ അരുൺ കുമാർ

60. ആറന്മുള- വീണാ ജോർജ്ജ്‌

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ

62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ

63. കുണ്ടറ- എസ്‌ എൽ സജികുമാർ

64. ഇരവിപുരം- എം നൗഷാദ്‌

65. കൊല്ലം- എസ്‌ ജയമോഹൻ

66. വർക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങൽ- ഒ എസ്‌ അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌- അഡ്വ. വി കെ പ്രശാന്ത്‌

71. നേമം- വി ശിവൻകുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്‌

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര- കെ ആൻസലൻ

75. പാറശ്ശാല- സി കെ ഹരീന്ദ്രൻ

സ്വതന്ത്രർ

1. കുന്നമംഗലം - പി ടി എ റഹീം

2. താനൂർ - വി അബ്‌ദുറഹ്മാൻ

3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ - യു ഷറഫലി

5. തവനൂർ - കെ ടി ജലീൽ

6. ചവറ - ഡോ. സുജിത്‌ വിജയൻ

പുതുച്ചേരിയിലെ മാഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മാഹി- അഡ്വ. ടി അശോക്‌ കുമാർ (സ്വതന്ത്രൻ)

The CPM has announced its candidates for the assembly elections. The CPM is contesting in 86 seats, including general independents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

പാവയ്ക്കയുടെ കയ്പ്പ് മാറ്റാൻ ഇതാ എളുപ്പ വഴികൾ

'ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ'! സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന്‌ ലീഗ്

'ഇഷ്ടമല്ലാത്ത പലരുമുണ്ട്, പരാജയമോ വീഴ്ചയോ സംഭവിക്കാൻ അവർ കാത്തിരിക്കുകയാണ്'; ആദിത്യയോടും യാമിയോടും സൂക്ഷിക്കമെന്ന് ആർജിവി

അച്ചാർ കേടുവരാതിരിക്കാൻ അടുക്കളയിൽ ഇങ്ങനെ സൂക്ഷിക്കാം

SCROLL FOR NEXT