Postal Ballot 
Kerala

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് 21 ന് മുമ്പ് അപേക്ഷിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഭിന്ന ശേഷി / സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഫോം വിതരണം തുടങ്ങി. ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്കും സീനിയര്‍ സിറ്റിസണ്‍ ആയ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 ഡി ബിഎല്‍ഒമാര്‍ മുഖേന വിതരണം തുടങ്ങി. പൂരിപ്പിച്ച ഫോമുകള്‍ ബി എല്‍ ഒ മാര്‍ തന്നെ തിരികെ വാങ്ങി അവര്‍ക്കു വീടുകളില്‍ത്തന്നെവോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.

പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ 21 ന് മുമ്പ് അപേക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗാര്‍ത്ഥികളില്‍ തപാല്‍ വോട്ട് ചെയ്യേണ്ടവര്‍ ഫോം 12ഡി യും പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് മാര്‍ച്ച് 21 ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇവര്‍ക്ക് ഏപ്രില്‍ 3, 4, ' 5 തിയതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റുകളില്‍ എത്തി വേട്ട് രേഖപ്പെടുത്താം.

കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.

kerala assembly election 2026 Distribution of postal ballot forms to differently-abled/senior citizen voters has begun

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

SCROLL FOR NEXT