ബാലറ്റിൽ വോട്ട് ചെയ്തിട്ടും അമേരിക്കയിൽ മണിക്കൂറുകൾക്കകം ഫലം വരുന്നത് എങ്ങനെ?

How US Counts Votes Fast
How US Counts Votes Fast
Edited By:
Updated on: 
2 min read

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേപ്പർ ബാലറ്റുകളുടെ ഫലം പുറത്തുവന്നത് പലരിലും കൗതുകമുണർത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ഥിതിഗതികള്‍ നേരെ തിരിച്ചാണ്. അടുത്തിടെ ബീഹാറിൽ ബാലറ്റ് ഉപയോഗിച്ച് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ ദിവസങ്ങളാണ് ഫലത്തിനായി കാത്തിരിക്കേണ്ടിവന്നത്. കേവലം 69,141 വോട്ടർമാരുള്ള ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിന് 57 മണിക്കൂർ എടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

എനഭൂരിഭാഗം അമേരിക്കക്കാരും ബാലറ്റുകളിൽ വോട്ട് രേഖപ്പെടുത്തിയിട്ടും കോടിക്കണക്കിന് വോട്ടുകൾ അതിവേഗം എണ്ണിത്തിടപെടുത്താൻ അവർക്ക് എങ്ങനെ സാധിക്കുന്നു? ഇതിനുപിന്നിൽ പ്രത്യേക സംവിധാനങ്ങളും സങ്കേതികവിദ്യയുമാണ് പ്രവർത്തിക്കുന്നത്.

How US Counts Votes Fast
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികൾ മാതൃകാപരം, പ്രശംസിച്ച് ട്രംപ്, 'സേവ് അമേരിക്ക ആക്ട്' എത്രയും വേ​ഗം നടപ്പാക്കണം

മെഷീൻ എണ്ണുന്ന പേപ്പർ ബാലറ്റുകൾ

അമേരിക്കയിൽ വോട്ടർമാർ ബാലറ്റിൽ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിന് നേരെ വൃത്താകൃതിയോ ചതുരാകൃതിയോ വരച്ചാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.എന്നാൽ ഈ ബാലറ്റുകൾ മനുഷ്യർ നേരിട്ട് എണ്ണുകയല്ല ചെയ്യുന്നത്. പോളിങ് ബൂത്തുകളിലോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലോ സ്ഥാപിച്ചിട്ടുള്ള ഹൈ-സ്പീഡ് ഒപ്റ്റിക്കൽ സ്കാനറുകളിലൂടെയാണ് ഈ ബാലറ്റുകൾ കടത്തിവിടും. മെഷീനുകൾ വോട്ടുകൾ കൃത്യമായി വായിക്കുകയും ഓരോ സ്ഥാനാർത്ഥിയുടെയും വോട്ട് സ്വയം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

How US Counts Votes Fast
അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

വലിയ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മണിക്കൂറിൽ ആയിരക്കണക്കിന് ബാലറ്റുകൾ പരിശോധിക്കാൻ ശേഷിയുള്ള അത്യാധുനിക സ്കാനറുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഭാവിയിൽ എന്തെങ്കിലും പുനരന്വേഷണമോ തർക്കങ്ങളോ ഉണ്ടായാൽ ബാലറ്റുകൾ പരിശോധിക്കാനായി സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് ദിവസത്തിന് മുൻപേ നടക്കുന്ന തയ്യാറെടുപ്പുകൾ

അമേരിക്കയിലെ വോട്ടെണ്ണൽ വേഗത്തിലാക്കുന്നതിൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളാണ്. തെരഞ്ഞെടുപ്പ് ദിവസത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ ലക്ഷക്കണക്കിന് ആളുകൾ പോസ്റ്റൽ വോട്ടുകൾ വഴിയോ നേരിട്ടോ വോട്ട് രേഖപ്പെടുത്താറുണ്ട്. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ തന്നെ 5 കോടിയിലധികം ആളുകൾ മുൻകൂട്ടി വോട്ട് ചെയ്തിരുന്നു.

മിക്ക സംസ്ഥാനങ്ങളിലും പോസ്റ്റൽ വോട്ടുകൾ തെരഞ്ഞെടുപ്പ് ദിവസത്തിന് മുൻപ് തന്നെ കവറുകൾ പൊളിച്ച്, വോട്ടറുടെ വിവരങ്ങളും ഒപ്പും പരിശോധിച്ച് സ്കാൻ ചെയ്യാൻ തയ്യാറാക്കി വെക്കാൻ നിയമപരമായി അനുവാദമുണ്ട്. ഫലങ്ങൾ പരസ്യപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷമായിരിക്കുമെന്ന് മാത്രം. അങ്ങനെ പോളിങ് അവസാനിക്കുമ്പോഴേക്കും വോട്ടുകളുടെ വലിയൊരു ഭാഗത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായിട്ടുണ്ടാകും.

How US Counts Votes Fast
വീറ്റോ ഭീഷണിയുമായി ട്രംപ്; തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം താൻ ഇല്ലാത്തതാണെന്ന് അവകാശവാദം

ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി അമേരിക്കയിൽ ഒറ്റപ്പെട്ട ഒരു കേന്ദ്രമല്ല വോട്ടെണ്ണലിനായി ഉള്ളത്. രാജ്യത്തുടനീളമുള്ള പതിനായിരത്തോളം പ്രാദേശിക നഗരങ്ങളിലും കൗണ്ടികളിലും ഒരേസമയം വോട്ടെണ്ണൽ നടക്കുന്നു. ഓരോ ചെറിയ പ്രദേശത്തെയും കൗണ്ടി സംഘങ്ങള്‍ അതാത് സ്ഥലത്തെ വോട്ടുകൾ എണ്ണി പ്രാദേശിക കണക്കുകൾ തയ്യാറാക്കി ഉയർന്ന അധികാരികൾക്ക് കൈമാറുന്നു.

അസോസിയേറ്റഡ് പ്രസ് പോലുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ ആയിരക്കണക്കിന് മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് ഈ പ്രാദേശിക ഓഫീസുകളിൽ നിന്ന് തത്സമയ വിവരങ്ങൾ ശേഖരിച്ചാണ് ഫലങ്ങൾ വേഗത്തിൽ പുറത്തുവിടുന്നത്

How US Counts Votes Fast
അമേരിക്കയില്‍ 3 മലയാളികള്‍ക്ക് ചരിത്ര വിജയം; അഭിമാനമായി സുരേന്ദ്രന്‍ കെ പട്ടേല്‍, ജൂലി എ മാത്യു, മാര്‍ട്ടിന്‍ ജോണ്‍

എല്ലാ വോട്ടുകളും പൂർണ്ണമായി എണ്ണിക്കഴിയുന്നതിന് മുമ്പേ തന്നെ അമേരിക്കൻ മാധ്യമങ്ങൾ വിജയികളെ പ്രഖ്യാപിക്കാറുണ്ട്. ഇതിന് കൃത്യമായ ഗണിതശാസ്ത്രപരമായ പിൻബലമുണ്ട്. ഉദാഹരണത്തിന്, ഒരു സ്ഥാനാർത്ഥി ഒരു ലക്ഷം വോട്ടുകൾക്ക് മുന്നിൽ നിൽക്കുകയും, ഇനി എണ്ണാനുള്ള ബാലറ്റുകൾ വെറും ഇരുപതിനായിരം മാത്രമായിരിക്കുകയും ചെയ്താൽ, ശേഷിക്കുന്ന മുഴുവൻ വോട്ടുകളും എതിരാളിക്ക് ലഭിച്ചാലും ആ വ്യത്യാസം മറികടക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾ ഫലങ്ങൾ മുൻകൂറായി പ്രവചിക്കുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലം വരാൻ കൂടുതൽ സമയമെടുത്തേക്കാം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യത്യാസം എന്തുകൊണ്ട്?

ഇന്ത്യയിൽ വോട്ടിങ് പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വഴിയാണ് നടക്കുന്നത്. എങ്കിലും വോട്ടെണ്ണൽ സമയത്ത് വിവിപാറ്റ് സ്ലിപ്പുകൾ ഒത്തുനോക്കേണ്ടതുണ്ട്. കൂടാതെ, ഇന്ത്യയിലെ തദ്ദേശതെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുമ്പോൾ കൈകൊണ്ട് എണ്ണേണ്ടി വരുന്നത് വലിയ സമയമെടുക്കുന്നു. കൗൺസിൽ തെരഞ്ഞെടുപ്പുകളിലും മറ്റും ലക്ഷക്കണക്കിന് വോട്ടുകൾ എണ്ണാൻ ദിവസങ്ങൾ നീളുന്നത് അതുകൊണ്ടാണ്.

അമേരിക്ക ബാലറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ടെണ്ണാൻ ഡിജിറ്റൽ സ്കാനറുകളുടെയും മുൻകൂട്ടിയുള്ള സജ്ജീകരണങ്ങളുടെയും സഹായം തേടുന്നു എന്നതാണ് പ്രധാന വ്യത്യാസം.

Summary

Despite using paper ballots instead of electronic voting machines (EVMs), the United States routinely counts tens of millions of votes within hours of polls closing during elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News 01 November
Rahul Gandhi addresses the INDIA bloc's 'Chalo Dilli' protest rally
INDIA Bloc Public Impeachment of CEC Gyanesh Kumar
KSRTC has discontinued 'Premium Super Fast' and 'Limited Stop Super Fast' services
X

FOLLOW US

ON GOOGLE DISCOVER