Pinarayi Vijayan 
Kerala

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ല; നേരിയ മുന്‍തൂക്കം യുഡിഎഫിന്; എല്‍ഡിഎഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍

പുറത്തുവന്ന പല സര്‍വേ റിപ്പോര്‍ട്ടുകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുടുതല്‍ ജനപിന്തുണ ലഭിച്ചത് പിണറായി വിജയനാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്‍ഡിഎഫിന് ആശ്വാസം പകരുന്നതാണ് അവസാനം വന്ന ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ്‌പോള്‍ ഫലം. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് ആണെന്നാണ് സര്‍വേ ഫലം പറയുന്നത്. പുറത്തുവന്ന പല സര്‍വേ റിപ്പോര്‍ട്ടുകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുടുതല്‍ ജനപിന്തുണ ലഭിച്ചത് പിണറായി വിജയനാണ്. രണ്ടാമത് വിഡി സതീശനാണ്. എങ്കിലും ഇത് ഭരണവിരുദ്ധവികാരം ഇല്ലെന്ന് വ്യക്തമാക്കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തില്‍.

യുഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേയാണ് അവസാനമായി പുറത്തുവന്നത്. യുഡിഎഫ് 40 ശതമാനം വോട്ട് വിഹിതത്തോടെ 69 മുതല്‍ 78 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 38 ശതമാനം വോട്ട് വിഹിതം നേടി 64 മുതല്‍ 73 സീറ്റ് വരെ നേടിയേക്കാം. എന്‍ഡിഎ 20 ശതമാനം വോട്ട് നേടുമെന്നും 7 മുതല്‍ 11 വരെ സീറ്റുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് 2 ശതമാനം വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല.

ഇന്നലെ പുറത്തുവന്ന സര്‍വേഫലങ്ങളില്‍ ഏറെയും എല്‍ഡിഎഫിന് 60 സീറ്റിന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എല്‍ ഡി എഫ് 52-61 സീറ്റുകള്‍ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസി പറയുന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍ ഡി എഫ് 60-65 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിസിന്റെ പ്രവചനം. എല്‍ ഡി എഫിന് 58-68 സീറ്റുകളാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം നല്‍കിയിട്ടുള്ളത്.

എല്‍ ഡി എഫ് 55-65 സീറ്റുകളാണ് പീപ്പിള്‍സ് പള്‍സിന്റെ സര്‍വെ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍ നേടിയേക്കാമെന്നാണ് പി മാര്‍ക്കിന്റെ പ്രവചനം. എല്‍ ഡി എഫ് 58-64 വരെ സീറ്റുകള്‍ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. എല്‍ ഡി എഫ് 55-65 സീറ്റുകള്‍ നേടുമെന്നാണ് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.

kerala assembly election 2026 exit poll

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് കാണാം; വരു, ഫോർട്ട് കൊച്ചിയിലേക്ക്... 'ഫിഫ ഫാൻ സോൺ'

ആലപ്പുഴയിലുണ്ടൊരു വൈഭവ് ; ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത 13കാരൻ

'ലമീൻ യമാൽ ഇന്ന് ബെഞ്ചിൽ, നിക്കോ വില്ല്യംസും ഇല്ല'

ലഡു നൽകി സ്വീകരണം, ടിക്കറ്റിന് പണം വാങ്ങി ; കെഎസ്ആര്‍ടിസി സൗജന്യ യാത്രയില്‍ ആദ്യ ദിനം തന്നെ കല്ലുകടി

SCROLL FOR NEXT