Kerala Assembly Election 2026 idukki district 
Kerala

കാറ്റെങ്ങോട്ട്, ഇടുക്കിയില്‍ സ്വാധീനം തുടരാന്‍ എല്‍ഡിഎഫ്

രണ്ടിലയുടെ തണലില്‍ അഞ്ച് വര്‍ഷം മുന്‍പ് എല്‍ഡിഎഫ് ഉറപ്പിച്ച സ്വാധീനം തുടരാനാകുമോ എന്നാതാണ് ഇത്തവണത്തെ പോരാട്ടത്തെ നിർണായകമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

അഞ്ച് മണ്ഡലങ്ങള്‍, മൂന്നെണ്ണം ഇടതുപക്ഷത്ത് രണ്ടെണ്ണം യുഡിഎഫിന് ഒപ്പം. 2021 ല്‍ ഇടക്കിയുടെ ജനവിധി ഇത്തരത്തിലായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുത്തിയുടെ രാഷ്ട്രീയത്തില്‍ കാര്യമായി മാറ്റം ഉണ്ടായെന്ന് കരുതാനാകില്ല.

ഒരു സംവരണ മണ്ഡലം, എല്‍ഡിഎഫിലും യുഡിഎഫിലും ഓരോ മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍. ഒന്നില്‍ സിപിഐ 2021 ലെ കണക്കുകള്‍ ഇങ്ങനെയാണ്. യുഡിഎഫ്. കോട്ടയായി കരുതിയിരുന്ന ഇടുക്കിയില്‍ രണ്ടിലയുടെ തണലില്‍ അഞ്ച് വര്‍ഷം മുന്‍പ് എല്‍ഡിഎഫ് ഉറപ്പിച്ച സ്വാധീനം തുടരാനാകുമോ എന്നാതാണ് ഇത്തവണത്തെ പോരാട്ടത്തെ നിർണായകമാക്കുന്നത്

ദേവികുളം

ഇടുക്കിയിലെ പട്ടിക ജാതി സംവരണ മണ്ഡലം. 2006 മുതല്‍ എല്‍ഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലം. 2016 വരെ എസ് രാജേന്ദ്രന്‍ ആയിരുന്നു ജന പ്രതിനിധി. 2021 ല്‍ എ രാജ വിജയിച്ചു. കോണ്‍ഗ്രസിന്റെ ഡി കുമാറിനെ 7848 വോട്ടുകള്‍ക്കാണ് എ രാജ പരാജയപ്പെടുത്തിയത്.

ഉടുമ്പഞ്ചോല

2001 മുതല്‍ സിപിഎം തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലം. 2011 വരെ കെ കെ ജയചന്ദ്രന്‍ വിജയിച്ചു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ എംഎം മണി ജനപ്രതിനിധിയായ. കോണ്‍ഗ്രസിലെ ഇ എം അഗസ്റ്റിയെ 38305 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എംഎം മണിയുടെ രണ്ടാമൂഴം.

തൊടുപുഴ-

കേരള കോണ്‍ഗ്രസുകള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലം. 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫ് മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രൊഫസര്‍ കെ ഐ ആന്റണിയെ പരാജയപ്പെടുത്തിയാണ് പി ജെ ജോസഫിന്റെ വിജയം. ഭൂരിപക്ഷം 20259.

ഇടുക്കി-

2001 മുതല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. റോഷി അഗസ്റ്റിന്‍ തുടര്‍ച്ചയായി വിജയം നേടി. യുഡിഎഫിനും കേരള കോണ്‍ഗ്രസ് വിഭാഗത്തിലാണ് കെ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ച മണ്ഡലത്തില്‍ 5573 വോട്ടുകള്‍ക്കാണ് റോഷി വിജയം നേടിയത്.

പീരുമേട്

ഇടുക്കിയില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം. 2006 മുതല്‍ ഇ എസ് ബിജിമോള്‍ വിജയിച്ച മണ്ഡലം. 2021 ല്‍ വാഴൂര്‍ സോമന്‍ സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടുകള്‍ക്കാണ് വാഴൂര്‍ സോമന്‍ പരാജയപ്പെടുത്തിയത്.

തദ്ദേശം ഇടുക്കി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പക്ഷേ, കാറ്റ് വലത്തേക്കാണ് വീശിയത്. 2020 ല്‍ കൈവിട്ട ഇടുക്കിയെ തിരിച്ചുപിടിച്ച് യുഡിഎഫ് വേരുറപ്പിക്കുന്ന കാഴ്ചയാണ് 2025 തദ്ദേശ ഫലം നല്‍കുന്നത്. 35 ഗ്രാമ പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫിന് 13 പഞ്ചായത്തുകളില്‍ വിജയിച്ചു. ഇടതുകോട്ടകളടക്കമാണ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ 16 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടു.

ഇടുക്കിയിലെ രണ്ട് നഗരസഭകളും യുഡിഎഫ് നില നിര്‍ത്തി. ഇരു നഗരസഭകളിലും കേവലഭൂരിപക്ഷം നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്കു പഞ്ചായത്തുകളിലും യുഡിഎഫിനായിരുന്നു വിജയം. എട്ടില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.

Kerala Assembly Election 2026 idukki district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

കെ സുധാകരന്റെ വീട്ടിലെത്തി ടികെ ഗോവിന്ദന്‍ മാസ്റ്റര്‍; ഷാൾ അണിയിച്ച് സ്വീകരണം (വിഡിയോ)

മങ്കടയില്‍ സ്ഥാനാര്‍ഥിയെ മാറ്റി സിപിഎം; മഞ്ഞളാംകുഴി അലിക്കെതിരെ മുന്‍ മുസ്ലീം ലീഗ് നേതാവ്; ഒടുവില്‍ ട്വിസ്റ്റ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡി! സാധ്യതാ പട്ടികയില്‍ 20 താരങ്ങള്‍? ഐപിഎല്ലിലെ കളി 'നിരീക്ഷണത്തില്‍'

'മമതയുടെ പത്ത് പ്രതിജ്ഞകള്‍'; ബംഗാളില്‍ പ്രകടനപത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്

SCROLL FOR NEXT