kerala assembly election 2026 
Kerala

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കച്ചേരി രമേശന്‍ വിമതനായി മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരില്‍ മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്‌നെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കിയതിലും പുറത്തു നിന്നുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കടുത്ത എതിർപ്പിനെ തുടർന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കച്ചേരി രമേശന്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. നേരത്ത നഗരസഭാ കൗണ്‍സിലറായ നേതാവാണ് രമേശന്‍.

പയ്യന്നൂരില്‍ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അങ്ങനെയൊരിടത്ത് സിപിഎമ്മുമായി പിണങ്ങി എത്തുന്ന ഒരാള്‍ക്ക് പിന്തുണ നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്നു പ്രാദേശിക നേതൃത്വം വിമര്‍ശനമുന്നയിക്കുന്നു. പയ്യന്നൂര്‍ സീറ്റില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വേണം. അത്തരമൊരാള്‍ തന്നെ മത്സരിക്കണമെന്ന കടുത്ത നിലപാടിലാണ് പ്രാദേശിക നേതൃത്വം.

പയ്യന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ആര്‍സ്പിഎയ്ക്ക് വിട്ടുനല്‍കിയിരുന്നു. ആര്‍എസ്പി നിലവില്‍ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ്. ഇതോടെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.

kerala assembly election 2026: Congress erupts over payyanur constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'