"LDF, hidden partner BJP divide people": Rahul Gandhi launches UDF's campaign for Kerala polls 
Kerala

'കേരളത്തില്‍ സിപിഎം - ബിജെപി കൂട്ടുകെട്ട്'; ഡീല്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി രാഹുല്‍ ഗാന്ധി

പിണറായിയെ സംരക്ഷിക്കുന്നത് മോദി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി - സിപിഎം ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ റാലിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സജീവ ചര്‍ച്ചയിലുള്ള ഡീല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. സിപിഎം - ബിജെപി കൂട്ടുകെട്ടിനെ 'സിജെപി', കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി എന്ന് ആക്ഷേപിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. ബിജെപിയോട് നിരന്തരം ഏറ്റുമുട്ടുന്ന തനിക്കെതിരെ നിലവില്‍ 46 കേസുകളുണ്ട്. എന്നാല്‍ സിപിഎം നേതാക്കള്‍ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നത് ഒത്തുകളിയുടെ ഭാഗമാണ്. അയ്യനെ ബഹുമാനിക്കാത്തവര്‍ക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാന്‍ സാധിക്കുകയെന്നും രാഹുല്‍ ചോദിച്ചു.

കേരളത്തിലെ സിപിഎം ബിജെപി അജണ്ടകള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുറ്റപ്പെടുത്തിയിരുന്നു. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സര്‍ക്കാരെന്നും നാട്ടില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങിയെന്നും ഖാര്‍ഗെ പറഞ്ഞു. കോഴിക്കോട് യുഡിഎഫ് റാലിയില്‍ സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഖാര്‍ഗെ വിമര്‍ശനമുന്നയിച്ചത്.

"LDF, hidden partner BJP divide people": Rahul Gandhi launches UDF's campaign for Kerala polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിന്‍

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

'പേസ്റ്റ് നോക്കിയി‌ട്ടു കാര്യമില്ല, പല്ലു തേക്കുന്നത് ശരിയായിരിക്കണം; കീമോതെറാപ്പി, ഡയാലിസിസ് രോഗികൾക്ക് ഓറൽ ഹെൽത്ത് നിർണായകം'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 54 lottery result

SCROLL FOR NEXT