Last date to withdraw nominations tomorrow പ്രതീകാത്മക ചിത്രം
Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം ക്ലിയറാകാന്‍ മണിക്കൂറുകള്‍; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാന്‍ ഒരു ദിവസം കൂടി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.

പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതില്‍ ആരൊക്കെ പത്രിക പിന്‍വലിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരിക നാളെയാകും.

പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. വിമതരെയും അപരന്‍മാരെയും പിന്തിരിപ്പിക്കാന്‍ തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. നിലവില്‍ 1637 സ്ഥാനാര്‍ഥികളാണ് നിലവിലുള്ളത്. 337 പത്രികകളാണ് ഇന്നലെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്.

Hours to clear the picture for the assembly elections; Last date to withdraw nominations tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

പതിവായി ആറ് മണിക്കൂറിൽ താഴെ ആണോ ഉറക്കം? ഹൃദയാഘാതത്തിന് വരെ സാധ്യത

രക്തസമ്മർദം പരിശോധിക്കുമ്പോൾ കൈകളുടെ സ്ഥാനം പ്രധാനമാണ്, മാറിയാൽ റീഡിങ്ങിൽ വ്യത്യാസം വരാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 67 lottery result

ചരിത്രം 'തുന്നിയിട്ട്' മറ്റൊരു 'വെള്ളി' കൂടി! ലോക അത്‍ലറ്റിക്സിൽ ഇന്ത്യയുടെ 'ബസന്ത്'