തിരുവനന്തപുരം: സംസ്ഥാനത്ത് 99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.രത്തന്‍ യു.ഖേല്‍ഖര്‍. എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.
നിരവധി ബിഎല്‍ഒമാര്‍ക്ക് 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു. ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇംഗ്ലീഷില്‍ കൊടുത്ത ഫോമുകള്‍ പോലും പലയിടത്തും മറ്റ് ഭാഷകളില്‍ പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക്, കന്നഡ അറിയാമെന്ന് പറഞ്ഞപ്പോള്‍, കന്നഡയില്‍ തന്നെ ഫോം ഫില്‍ ചെയ്ത് തിരിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ, കുമളി, ദേവികുളം മേഖലയിലെ വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തമിഴില്‍ ഫില്‍ ചെയ്ത ഫോമുകളും ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഭാഷ ഒരു പ്രശ്‌നമായി കാണുന്നില്ല.'- അദ്ദേഹം പറഞ്ഞു.
പ്രവാസി വോട്ടര്‍മാര്‍ക്ക് വേണ്ടി നോര്‍ക്കയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ ബോധവല്‍ക്കരണ മെറ്റീരിയല്‍സ് അടക്കമുള്ളവ നോര്‍ക്കയ്ക്ക് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു, അത് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് നോര്‍ക്കയുടെ പ്രതികരണം ലഭിച്ചു. ഓവര്‍സീസ് ഇലക്ടര്‍മാര്‍ക്കായി ലഭ്യമായിട്ടുള്ള കോള്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates