Kerala

ക്രിസ്മസ് ബംപർ ഭാഗ്യക്കുറി: ഒന്നാം സമ്മാനം 12 കോടി തന്നെ

രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേർക്കും നൽകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ബംപർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ലോട്ടറി ഡയറക്ടർ അമിത് മീണയാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ഇക്കുറിയും 12 കോടി തന്നെയാണ് ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേർക്കും നൽകും. നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. 300 രൂപയാണു ടിക്കറ്റ്  വില. 

54 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണു ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. ആകെ 48.65 കോടി രൂപയാണു വിവിധ സമ്മാനങ്ങളിലൂടെ നൽകുക. ജനുവരി 17നാണ് നറുക്കെടുപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി

'കഞ്ചാവ് വലിച്ച് തള്ളി രവി മോഹനും കെനീഷയും?'; വിഡിയോ പുറത്തായതോടെ നടനെ തള്ളി ആരാധകര്‍

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്

'ഡബിള്‍ സെഞ്ച്വറി' തൂക്കി ഇഷാന്‍ കിഷന്‍!