Kerala

സിൽവർലൈൻ ചർച്ചയായില്ല; പിണറായി വിജയൻ ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി 

ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ബസവരാജ് ബൊമ്മൈയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. 

സിൽവർ ലൈൻ മംഗളൂരു വരെ നീട്ടുന്നത് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വിഷയം ചർച്ചയായില്ലെന്നാണ് വിവരം. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്. അതേസമയം മൈസൂർ മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.

നിലമ്പൂർ - നഞ്ചൻകോട് , തലശ്ശേരി - മൈസൂർ റയിൽ ലൈൻ അടക്കമുള്ള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് നിലമ്പൂർ നഞ്ചൻകോട് പദ്ധതിയിൽ തീരുമാനമായില്ല. കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാതക്ക് ധാരണയായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT