Kerala CM V D Satheesan to Meet PM Narendra Modi in Delhi on Wednesday. file
Kerala

മുഖ്യമന്ത്രി നാളെ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്.

നാളെ കേരളത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വികസന പദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ.

Kerala CM V D Satheesan to Meet PM Narendra Modi in Delhi on Wednesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മിഠായി കവറിൽ ഒളിപ്പിച്ചത് 4.2 പവൻ'; ചാല സ്വർണക്കവർച്ചയിലെ മുഴുവൻ സ്വർണവും കണ്ടെത്തി

ഫുട്‌ബോളിലും പാകിസ്ഥാനെ തുരത്തി... 'യുവ ത്രില്ലര്‍'!!! ഇന്ത്യ 'സാഫ് ചാംപ്യന്‍മാര്‍'!

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മയുടെ കൈയ്ക്കും മൂക്കിനും പരിക്ക്

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത

'എനിക്ക് ഭയമുണ്ട്'... നാടുപേക്ഷിച്ച് ബില്‍കിസ് ബാനുവും കുടുംബവും!