CM VD Satheesan Rejects LPST Ratio Reduction Demand 
Kerala

'ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കും?'; എൽപിഎസ്‌ടി സമരക്കാരുടെ അനുപാതം കുറയ്ക്കൽ ആവശ്യം തള്ളി മുഖ്യമന്ത്രി

അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചെന്ന് വിഡി സതീശൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാനത്തെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ അഞ്ചിൽ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെന്നും, അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പതിവ് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, സമരക്കാരുമായി സർക്കാർ ഇനിയും ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30ൽ നിന്നും 1:25 ആക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നതു മൂലം ഫലത്തിൽ നിലവിലെ അനുപാതം 1:19 ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ കുട്ടികളില്ലാത്ത അവസ്ഥയാണ്. 1:19 അനുപാതത്തിൽ പോലും തസ്തിക കൂടുന്ന സാഹചര്യമില്ലെന്നും, ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമനം നടത്തുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

വ്യാപകമായി ഡിവിഷൻ ഫോൾ നടക്കുമ്പോൾ നിലവിലുള്ള അധ്യാപകരുടെ തന്നെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. അത്തരം സാഹചര്യങ്ങളിൽ അവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിനാൽ അനുപാതം കുറയ്ക്കാൻ സർക്കാരിന് സാധിക്കില്ല. ഈ യാഥാർത്ഥ്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത വേക്കൻസിയിലാണ് പിഎസ്സി നിയമനം നടത്തുന്നതെന്നും, ഒന്നാം റാങ്കുകാർക്ക് പോലും ജോലി കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമരപ്പന്തലിൽ വിഎം സുധീരൻ

അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ തിരുവനന്തപുരത്തെ എൽ.പി.എസ്.ടി. സമരപ്പന്തലിലെത്തി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയറിയിച്ചു. സമരത്തെ മനുഷ്യത്വപരമായി സമീപിക്കണമെന്നും തന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും വിഎം സുധീരൻ പ്രതികരിച്ചു.

Kerala Chief Minister V.D. Satheesan has rejected the LPST rank holders' demand to reduce the teacher-student ratio, citing a sharp decline in student enrollment and widespread division falls in government schools, while noting that four of their five demands have been accepted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

'കറുത്തച്ചൻ ഉള്ളതാണോ എന്ന് ചോദിച്ചില്ല, അറിഞ്ഞാൽ ഉറങ്ങില്ല, കഥ കേട്ടത് ബുദ്ധിമുട്ടായി'; മായനിലെ അനുഭവം പങ്കുവെച്ച് നൈല ഉഷ

ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; മാനേജർ തസ്തികകൾ, അവസാന തീയതി ഡിസംബർ 7

സിവി ധനരാജ് കൊലപാതകം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

സൈജു കുറുപ്പിനൊപ്പം നന്ദ​ഗോവിന്ദം ഭജൻസും; 'ഹരിവരാസനം' ടീസർ പുറത്ത്