സൈജു കുറുപ്പിനൊപ്പം നന്ദ​ഗോവിന്ദം ഭജൻസും; 'ഹരിവരാസനം' ടീസർ പുറത്ത്

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ കെ അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.
Harivarasanam
Harivarasanamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സൈജു കുറുപ്പ് നായകനായെത്തുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്.

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ കെ അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്, മനോഹരമായ 8 ഗാനങ്ങളുള്ള ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് പനോരമാ മ്യൂസിക്കാണ് കരസ്ഥമാക്കിയത്. പ്രോജക്ട് ഡിസൈനർ – ആർ. ജയചന്ദ്രൻ, ഛായാഗ്രഹണം – സജാദ് കാക്കു,

എഡിറ്റർ – അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ – രാഖിൽ, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സി, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – പ്രതീഷ് ശേഖർ.

Harivarasanam
IFFK ഡിസംബര്‍ 11 മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍
Harivarasanam
'എന്നെ കണ്ടാൽ കോളജ് പയ്യനാണെന്ന് പറയില്ല, ഒടുവിൽ അതിനായി വണ്ണം കുറച്ചു'; 'ശ്രീ ശ്രീ'യെക്കുറിച്ച് ദുൽഖർ
Harivarasanam
'കുരയ്ക്കുന്നവർ കുരയ്ക്കട്ടെ; അടുത്തുണ്ടായിരുന്ന ചിലരുടെ യഥാർഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു', ദിയ കൃഷ്ണ
Summary

Saiju Kurup starrer Harivarasanam Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER