

'ആകാശംലോ ഒക്ക താര'യുടെ വിജയത്തിന്റെ സന്തോഷത്തിലാണിപ്പോൾ നടൻ ദുൽഖർ സൽമാൻ. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 27 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. താരത്തിന്റെ അടുത്ത ചിത്രവും തെലുങ്കില്‍ തന്നെയാണ്. രവി നെലകുടിതി സംവിധാനം ചെയ്യുന്ന 'ശ്രീ ശ്രീ' അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.
കോളജ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ദുല്‍ഖറിനെയും പൂജ ഹെഗ്‌ഡെയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനായത്. കോളജ് വിദ്യാര്‍ഥിയായി അഭിനയിക്കാന്‍ ആദ്യം തനിക്ക് താല്പര്യമില്ലായിരുന്നെന്ന് പറയുകയാണ് ദുല്‍ഖര്‍. കഥാപാത്രത്തിന്റെ പ്രായത്തിന് ചേരുന്ന ഏതെങ്കിലും നടനെ വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും താരം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു നടൻ.
"ഈ റോള്‍ ആദ്യം ചെയ്യണ്ട എന്ന് വിചാരിച്ചതായിരുന്നു. കാരണം, ഈ പ്രായത്തില്‍, വീണ്ടും ഒരിക്കല്‍ കൂടി കോളജ് സ്റ്റുഡന്റായി എത്തുമ്പോള്‍ ആളുകള്‍ക്ക് അത് അംഗീകരിക്കാൻ പറ്റില്ലെന്ന് തോന്നി. എന്നേക്കാള്‍ ചെറുപ്പമായിട്ടുള്ള ഏതെങ്കിലും നടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് ചെയ്യേണ്ടി വരികയായിരുന്നു.
വളരെ കുറച്ച് സമയം മാത്രമുള്ള സീക്വന്‍സാണ്. പക്ഷേ, ആ രൂപത്തിലേക്ക് എത്താന്‍ കുറച്ചധികം കഷ്ടപ്പെട്ടു. വര്‍ക്കൗട്ടൊക്കെ ചെയ്ത് ശരീരഭാരം കുറച്ചിട്ടാണ് ആ റോള്‍ ചെയ്തത്. എന്നെക്കൊണ്ട് പറ്റുമോ എന്ന ശ്രമം നടത്തി. പറ്റില്ല എന്ന് തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷേ, കംപ്യൂട്ടറിന്റെ സഹായത്തില്‍ ഡീ ഏജ് ചെയ്യാന്‍ ആവശ്യപ്പെട്ടേനെ".- ദുൽഖർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates