''ലോക' നിർമിക്കാൻ സാധിച്ചിരുന്നെങ്കിൽ!'; ചർച്ചയായി അനന്യ ബിർളയുടെ വാക്കുകൾ

രണവീർ സിങിനൊപ്പം കല്യാണി പ്രധാനവേഷത്തിലെത്തുന്ന 'പ്രളയ്' നിർമിക്കുന്നത് ബിർള സ്റ്റുഡിയോസാണ്.
Birla Studios
Birla StudiosInstagram
Updated on: 
1 min read

അടുത്തിടെ കണ്ട സിനിമകളിൽ ബിർളാസ് സ്റ്റുഡിയോസ് നിർമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ചിത്രം ഏതെന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് 'ലോക: ചാപ്റ്റർ 1 ചന്ദ്ര' എന്ന് മറുപടി നൽകി അനന്യ ബിർള. കോഫി വിത്ത് കരൺ എന്ന പരിപാടിയിലാണ് അനന്യയുടെ പ്രതികരണം.

അടുത്തകാലത്ത് കണ്ടതിൽ ബിർളാസ് സ്റ്റുഡിയോസ് നിർമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച സിനിമ ഏതാണെന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. മലയാളത്തിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ 1 ചന്ദ്ര' എന്ന ചിത്രത്തിന്റെ പേരാണ് അനന്യ ബിർള പറഞ്ഞത്. മലയാള സിനിമയോടും ചിത്രത്തിന്റെ അവതരണത്തോടുമുള്ള താൽപര്യമാണ് അനന്യയുടെ മറുപടിയിലൂടെ വ്യക്തമാകുന്നതെന്നാണ് സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നത്.

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായെത്തിയ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' മലയാളത്തിലെ സൂപ്പർഹീറോ സിനിമകളിൽ ശ്രദ്ധ നേടിയ ചിത്രമാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. മലയാള സിനിമയിൽ ഒരു സിനിമാറ്റിക് യൂണിവേഴ്സ് ഒരുക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗം കൂടിയായിരുന്നു ചിത്രം.

ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതേസമയം, 'മേം വാപസ് ആവൂങ്ക' എന്ന ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ബിർള സ്റ്റുഡിയോസിന്റെ ബാനറിൽ അനന്യ ബിർളയാണ്. രണവീർ സിങിനൊപ്പം കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'പ്രളയ്' നിർമിക്കുന്നതും ബിർള സ്റ്റുഡിയോസാണ്.

Birla Studios
ബോക്സ് ഓഫീസിൽ തകർന്ന് 'ബാച്ചിലർ പാർട്ടി ഡ്യു'; ആദ്യ ദിവസം 2കോടി, പിന്നെ താഴേക്ക്; ആകെ കിട്ടിയത്?
Birla Studios
'മേള' യാത്ര തുടരുന്നു, 100 ദിവസം കടന്ന് ചിത്രീകരണം; വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂട്ടിക്കമ്പനി
Birla Studios
'96'നും 'മെയ്യഴക'നും ശേഷം ത്രില്ലറുമായി പ്രേംകുമാർ; നായകൻ ഫഹദ്, 'അശരീരി' പുതുവർഷത്തിൽ തിയേറ്ററിൽ
Summary

'If it had been possible to produce the movie 'Loka'!'; Ananya Birla's words spark discussion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER