കല്‍പ്പറ്റ: കാനം - ഇസ്മായില്‍ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി സിപിഐ, കേരള കോണ്‍ഗ്രസിന്റെ മെക്കിട്ട് കയറുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ പ്രസിഡന്റ് കെജെ.ദേവസ്യ. സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അദ്ദേഹം കത്തയച്ചു.
എല്‍ഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടര്‍ഭരണവും സമ്മാനിച്ചത്. കേരള കോണ്‍ഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദേശം നാട്ടില്‍ പാട്ടാണ്. വസ്തുത ഇതായിരിക്കെ കൈയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ.ജെ.ദേവസ്യ കത്തില്‍ പറയുന്നു.
കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതല്‍ തന്നെ എതിര്‍ത്തത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല. സിപിഎം വിലയിരുത്തലുകള്‍ക്ക് ഉള്‍ക്കരുതത് ഉണ്ട്. പക്ഷെ എഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവന്‍ ട്യൂട്ടോറിയല്‍ കോളജ് തുടങ്ങി പ്രിന്‍സിപ്പളായി വാര്‍ഷിക വിലയിരുത്തല്‍ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തല്‍ എന്നും കത്തില്‍ പറയുന്നു.
കയ്യക്ഷരം നന്നാകത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇന്ത്യയിലാകമാനം ജാതിമത കോമരങ്ങള്‍ മുടിയഴിച്ചിട്ട് ഉറഞ്ഞുതുള്ളുമ്പോള്‍ അതിനെതിരായുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്ഥാനത്തും അസ്ഥാനത്തും കുത്തുമുറിവേല്‍പ്പിക്കാനുള്ള കാനത്തിന്റെ നീക്കം വേദനാജനകമാണെന്നും കത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates