Kerala

ഫോട്ടോഫിനിഷില്‍ തിരിച്ചുപിടിച്ച് കെ ടി ജലീല്‍; 2564 വോട്ടിന്റെ ഭൂരിപക്ഷം

അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം. തവനൂര്‍ മണ്ഡലത്തില്‍ 2564 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വരെ പ്രതീതി ജനിപ്പിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത്  കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ ജലീലിനെതിരെ ഉയര്‍ന്നുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം യുഡിഎഫ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ജലീലിനൊടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ജയം. കഴിഞ്ഞതവണ 17064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ടി ജലീല്‍ ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT