സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് file
Kerala

രാവിലെ ഉച്ചയ്ക്കുമായി കുറഞ്ഞത് 9,840 രൂപ; സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,920 രൂപയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. രാവിലെയും ഉച്ചയ്ക്കുമായി പവന് ഒറ്റയടിക്ക് 9,840 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,920 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വില 13,490 രൂപയാണ് രൂപ.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 9,840 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.

Kerala gold rate today afternoon on 02 feburuary 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

'ഉമാ തോമസ് വന്‍ പരാജയം; ഇത്തവണ മത്സരിപ്പിക്കരുത്'; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

സി-ഡാക് റിക്രൂട്ട്മെന്റ് 2026: പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തുടങ്ങി 805 ഒഴിവുകൾ

ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു

SCROLL FOR NEXT