എന്‍ പ്രശാന്ത് - ശ്രീറാം വെങ്കിട്ട റാം 
Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

ശ്രീറാം വെങ്കിട്ടരാമൻ സ്‌കിൽസ് എക്‌സലൻസ് അക്കാഡമി എംഡിയാകും. നിലവിൽ അദ്ദേഹം കൃഷിവകുപ്പ് ഡയറക്ടറായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണം. എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഇതിനു പുറമെ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ, ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്നീ അധിക ചുമതലകളും എൻ. പ്രശാന്തിന് നൽകിയിട്ടുണ്ട്.

വിവിധ അതോറിറ്റികളുടെ എംഡി, സ്‌പെഷ്യൽ അക്കാദമി തുടങ്ങിയ വിഭാഗങ്ങളിലും പുതിയ നിയമനങ്ങളും മാറ്റങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ സ്‌കിൽസ് എക്‌സലൻസ് അക്കാഡമി എംഡിയാകും. നിലവിൽ അദ്ദേഹം കൃഷിവകുപ്പ് ഡയറക്ടറായിരുന്നു.

എസ്. സുഹാസ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ സ്‌പെഷ്യൽ സെക്രട്ടറിയാകും. നിലവിൽ അദ്ദേഹം വാട്ടർ റിസോഴ്‌സ് ഡിപ്പാർട്ടുമെന്റ് സെക്രട്ടറിയായിരുന്നു. സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണൻ ഐഎഎസ് ആയിരിക്കും പുതിയ വാട്ടർ അതോറിറ്റി എംഡി.

Kerala government announces major 2026 IAS reshuffle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്പെയിനോ അർജന്റീനയോ?', ലോകം 'കൂലങ്കുഷ' ഫുട്ബോൾ ചിന്തയിലാണ്...!

ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തു; കാസര്‍കോട് ഗവ.കോളജില്‍ 13പേരെ സസ്‌പെന്‍ഡ് ചെയ്തു

അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിനിടെ കറന്റ് പോയി; കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പൊരുതി നിന്ന് കോഹ്‌ലിയും ശ്രേയസും ബുംറയും; ഇന്ത്യ 44 ഓവറില്‍ 233ല്‍ ഓള്‍ ഔട്ട്

എഫ്‌സിആര്‍എ നിയമഭേദഗതി വര്‍ഷകാല സമ്മേളനത്തില്‍; ലിസ്റ്റ് ചെയ്ത്‌ ഏഴ് ബില്ലുകള്‍