Seeram Sambasiva Rao IAS 
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

അപേക്ഷാ ഫീസ് തിരികെ നൽകാനും ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ ശ്രീ റാം സാംബശിവ റാവുവിന്റെ നടപടി സർക്കാർ റദ്ദാക്കി. നെടുമ്പാശ്ശേരി സിയാൽ മൂന്നാം ടെർമിനലിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിന് അനുവദിച്ച എഫ്.എൽ.-7 (FL-7) ലൈസൻസും അതിന്റെ അനുമതിയുമാണ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയത്. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ ഉത്തരവിറക്കി.

യു.ഡി.എഫ്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ എഫ്.എൽ.-7 അടക്കമുള്ള പുതിയ ബാർ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന സർക്കാരിന്റെ നയപരമായ തീരുമാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ മദ്യനയം വന്നതിനുശേഷം താൽപ്പര്യമുള്ളവർക്ക് വീണ്ടും ലൈസൻസിനായി അപേക്ഷിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് എയർപോർട്ട് ലോഞ്ചുകളിൽ നൽകുന്ന ഈ ലൈസൻസ് മുൻപ് നൽകിയിരുന്നത്.

ഈ ലൈസൻസിനായി അപേക്ഷകർ അടച്ച രണ്ടു ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചാൽ മതിയാകുമെന്നും ഉത്തരവിലുണ്ട്. എക്സൈസ് വകുപ്പിൽ വിവാദങ്ങൾക്കും കമ്മീഷണറുടെ മാറ്റത്തിനും വഴിവെച്ച സംഭവങ്ങളിലൊന്നാണിത്. സർക്കാരിന്റെ അനുമതിയില്ലാതെ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കമ്മീഷണർ പദവിയിൽ നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ ലൈസൻസുകൾ റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

The Kerala government has officially cancelled the bar licences and approvals granted by former Excise Commissioner Seeram Sambasiva Rao for new bars at the Nedumbassery airport, citing the policy to withhold new bar approvals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടിവെള്ള പ്രശ്നം ഉന്നയിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി; തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ രവിശങ്കർ പ്രതിരോധത്തിൽ

ഒരുമുറിയില്‍ താമസിച്ചാലും ഒരുമിച്ച് മദ്യപിച്ചാലും ബലാത്സംഗമാകുമോ?; മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍സണ്‍

സ്‌ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല,56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി

സംസ്കൃത അധ്യാപകർക്ക് സർക്കാർ ജോലി; അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ഉപ്പ പോയതിനുശേഷം പരീക്ഷണങ്ങള്‍ അവസാനിച്ചില്ല, ഒന്നിന് പിന്നാലെ ഒന്നായി പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന വേദന; കലാഭവന്‍ ഹനീഫിന്റെ മകന്റെ കുറിപ്പ്