പ്രതീകാത്മക ചിത്രം 
Kerala

നേരിയ രോ​ഗലക്ഷണമുള്ളവർക്ക് പത്തു ദിവസം; ഹോം ഐസലേഷൻ മാർഗരേഖ പുതുക്കി 

ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ കാതലായ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കോവിഡ് ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്തു ദിവസമാക്കി കുറച്ചു. കോവിഡ് പോസിറ്റീവായവരെല്ലാം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാർഗരേഖ. അതേസമയം, ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി ഉയർത്തി. 

കോവിഡ് പോസിറ്റീവായവരുടെ ചികിത്സാ മാർഗരേഖയും  പരിഷ്കരിച്ചു. മൂന്നാം തരംഗം മുന്നിൽ കണ്ടാണ് ഇത്.  നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്ക് ആന്റിബയോട്ടിക്കോ വിറ്റാമിൻ ഗുളികകളോ നൽകേണ്ടതില്ലെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. ഗർഭിണികളുടെ ഗുരുതരാവസ്ഥയും മരണവും ഒഴിവാക്കാൻ പ്രത്യേക നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT