Sabarimala gold theft case 
Kerala

'പ്രതിചേര്‍ത്ത അന്നു മുതല്‍ ഒരാള്‍ ആശുപത്രിയില്‍, അയാളുടെ മകന്‍ എസ്പിയാണ്, എന്ത് അസംബന്ധമാണിത്?'

എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍മശനവുമായി ഹൈക്കോടതി. ജ്വല്ലറി ഉടമ ഗോവര്‍ധന്‍ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബദ്‌റുദ്ദീന്‍ എസ്എടിക്ക് എതിരെ രംഗത്ത് എത്തിയത്. പ്രതി ചേര്‍ത്ത അന്ന് മുതല്‍ ഒരാള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. അയാളുടെ മകന്‍ എസ്പിയാണ്, അതാണ് ആശുപത്രിയില്‍ പോയതെന്നും ജസ്റ്റിസ് ബദ്‌റുദ്ദീന്‍ വിമര്‍ശിച്ചു. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്.

കെ പി ശങ്കരദാസ് ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോയടക്കം പുറത്തുവന്നിരുന്നു. ഇദ്ദേഹം അബോധാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്ത് അസംബന്ധമാണ് നടക്കുന്നത് എന്നു കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിക്കാനാകില്ലെന്നും കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന് ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരുകാരണവശാലം ഒഴിയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

പ്രോസിക്യൂഷന്‍ വാദത്തിനിടെ ദേവസ്വം ബോര്‍ഡിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടി്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനാണെങ്കില്‍ ദേവസ്വം ബോര്‍ഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചത്.

അതിനിടെ, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് ആശുപത്രിയില്‍ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു പ്രതിഭാഗം ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോയടക്കം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ജനുവരി 14ലേക്ക് മാറ്റിവെക്കുകയായിരുന്നു. എസ്‌ഐടി ശേഖരിച്ച മെഡിക്കല്‍ രേഖകള്‍ ഈ ദിവസം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

Kerala High Court slams SAT in Sabarimala gold theft case. The High Court has expressed its displeasure over the failure to arrest former Devaswom Board member KP Shankaradas in the Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്

SCROLL FOR NEXT