kerala high court ഫയൽ
Kerala

സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതി അനുമതി

നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്.

ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ പണിമുടക്കിയത്. തുടർന്നു നഴ്സുമാർ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയിൽ കോടതി മുൻപ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ ചില ആശുപത്രികളിൽ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്മെന്റുകൾ കോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തുടർന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്മെന്റുകൾക്കു നിയമപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളിൽ നിന്നു സംരക്ഷണം വേണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യങ്ങൾ നിലവിൽ കോടതിയുടെ പരി​ഗണനയിലാണ്.

kerala high court has given permission to hospital managements to proceed with legal disciplinary action against the striking nurses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേതനയറ്റ ശരീരവുമായി അവര്‍ നാട്ടിലേക്ക് മടങ്ങുന്നു; ഉള്ളുലഞ്ഞ് കേരളം; സ്‌കൂളില്‍ പൊതുദര്‍ശനം

'വോട്ടിന് പണം'; ശോഭാ സുരേന്ദ്രന്റെയും പരാതിക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി

'പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധര്‍'; വനിതാസംവരണ ബില്‍ പരാജയത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

മരണത്തിന്റെ 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നു നിതിൻ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാല്‍പ്പാറ അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

SCROLL FOR NEXT