പാപ്പാന്‍ ആനയെ തല്ലുന്നതിന്റെ ദൃശ്യം  വിഡിയോ ചിത്രം
Kerala

എന്താണ് നടക്കുന്നതെന്ന് ദേവസ്വത്തിന് അറിയാമോ?; ആനകളെ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി

ആനകളെ പാപ്പാന്മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി.

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നടപടി. ആനകളെ പാപ്പാന്മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് പാപ്പാന്മാരെ ദേവസ്വം ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് ദേവസ്വം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതുകൊണ്ടല്ലേ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ആനക്കോട്ടയില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി ദേവസ്വത്തിനു അറിയുമോയെന്നും കോടതി ആരാഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍

'പ്രണയവും ഇഷ്ടവും തോന്നും ആഷ്‌ലിയോട്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മമിതയുടെ ലുക്ക്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച