Kerala High Court 
Kerala

'മൂന്നാറിലെയും ഇടുക്കിയിലെയും കാര്യങ്ങളിൽ ഒട്ടും തൃപ്തിയില്ല': ഭൂമികൈയേറ്റങ്ങൾ തടയാൻ പ്രത്യേക കർമ്മസേന; സർക്കാരിനോട് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ തേടി ഹൈക്കോടതി

ഇനി ഒരു നിമിഷത്തെ കാലതാമസം പോലും അനുവദിക്കില്ലെന്ന് മൂന്നാർ ബെഞ്ച്;

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: മൂന്നാറിലെയും ഇടുക്കിയിലെയും കാര്യങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഒട്ടും തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. മൂന്നാർ, വാഗമൺ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വ്യാപകമായ സർക്കാർ ഭൂമി കൈയേറ്റങ്ങൾ തടയുന്നതിനായി രൂപീകരിക്കുന്ന പ്രത്യേക കർമ്മസേനയിലേക്ക് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ പേരുകൾ അടിയന്തരമായി നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ മൂന്നാർ ബെഞ്ചാണ് പൊതുതാൽപ്പര്യ ഹർജികൾ ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കവെ ഇക്കാര്യം വ്യക്തമാക്കിയത്. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ ഇനി ഒരു കാലതാമസവും അനുവദിക്കാനാകില്ലെന്നും, എസ്.ടി.എഫ് രൂപീകരിക്കുകയാണ് ആദ്യ മുൻഗണനയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പരാമർശിച്ചു. വിവിധ സമിതികൾ നൽകിയ ശുപാർശകളും മറ്റ് നിർദ്ദേശങ്ങളും പരിഗണിക്കേണ്ടത് ഈ പ്രത്യേക കർമ്മസേനയാണ്. എസ്.ടി.എഫ് ഇല്ലാതെ കോടതിക്ക് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും അടുത്ത വ്യാഴാഴ്ച പേരുകൾ സമർപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച കർമ്മസേന രൂപീകരിക്കുമെന്നും ഇടുക്കിയിലെ ഭൂമി വിഷയങ്ങളിൽ ഒട്ടും കാലതാമസം അനുവദിക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

വ്യാജ പട്ടയങ്ങളും വൻതോതിലുള്ള അനധികൃത ഭൂമികൈയേറ്റങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് കോടതിയുടെ ഇടപെടൽ. മുൻപ് കോടതി ഉത്തരവിൻപ്രകാരം പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും സ്ഥലങ്ങളുടെ ഡിജിറ്റൽ സർവേ നടത്താൻ ഡിജിറ്റൽ സർവേ ടീമിനെയും നിയോഗിച്ചിരുന്നു. ഇവരുടെ പ്രവർത്തനം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന മോണിറ്ററിങ് കമ്മിറ്റിക്ക് പകരമാണ് ഇപ്പോൾ സർക്കാർ സമിതികളുടെ ശുപാർശകൾ നടപ്പിലാക്കാനായി പ്രത്യേക കർമ്മസേനയെ നിയോഗിക്കുന്നത്.

അടുത്ത ആറുമാസക്കാലത്തേക്ക് പൂർണ്ണമായും ഈ ചുമതലയിൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് സർക്കാർ നിർദ്ദേശിക്കേണ്ടത്. അമിക്കസ് ക്യൂറിയെയും ഒന്നോ രണ്ടോ അഭിഭാഷകരെയും കർമ്മസേനയുടെ ഭാഗമാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പേരുകൾ നിർദ്ദേശിക്കാൻ സർക്കാർ ഒരു ആഴ്ചത്തെ സമയം കൂടി തേടിയതിനെ തുടർന്നാണ് കോടതി ഒരാഴ്ചത്തെ സാവകാശം അനുവദിച്ചത്. എന്നാൽ കർമ്മസേന രൂപീകരിക്കുന്നത് കൊണ്ട് നിലവിലെ അന്വേഷണ സംഘത്തിന്റെയോ ഡിജിറ്റൽ സർവേ സംഘത്തിന്റെയോ പ്രവർത്തനങ്ങൾ നിർത്തിവെക്കരുതെന്നും, അവർ പൂർണ്ണ ഊർജ്ജത്തോടെ പ്രവർത്തനം തുടരണമെന്നും കോടതി നിർദ്ദേശിച്ചു. സർവേ നടപടികളിൽ വില്ലേജ് ഓഫീസറെയോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയെയോ കൂടി ഉൾപ്പെടുത്തണം. നിലവിലെ എസ്.ഐ.ടിയുടെയും ഡിജിറ്റൽ സർവേ സംഘത്തിന്റെയും പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി, കേസ് നവംബർ 5 വ്യാഴാഴ്ചത്തേക്ക് മാറ്റി.

The Munnar Bench of the Kerala High Court, comprising Justice Devan Ramachandran and Justice Basant Balaji, on Thursday directed the state government to promptly submit the names of three government officers to constitute a Special Task Force (STF) aimed at tackling large-scale government land encroachments in Munnar, Vagamon, and adjoining regions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

'ശങ്കരാ…നാദശരീരാ പരാ'; ക്ലാസിക് ചിത്രം 'ശങ്കരാഭരണം' റീ റിലീസിനെത്തുന്നു, തീയതി പുറത്ത്

'തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു': ബ്രസീൽ വിട്ട് യുഎസിലെത്തി സ്വയം നേതാവായി പ്രഖ്യാപിച്ച് ഫ്ലാവിയോ ബോൾസൊനാരോ

ജൂനിയർ ക്ലബ് ക്രിക്കറ്റ്; ജയിച്ചു കയറി ആത്രേയ, വിൻ്റേജ് ടീമുകൾ

ക്വിക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോള്‍ അസിസ്റ്റ് 'കിടുക്കാച്ചി' ഫീച്ചറുകള്‍,' 200 ഡ്യൂക്ക്' വിപണിയില്‍