ജൂനിയർ ക്ലബ് ക്രിക്കറ്റ്; ജയിച്ചു കയറി ആത്രേയ, വിൻ്റേജ് ടീമുകൾ

ലിറ്റിൽ മാസ്റ്റേഴ്സ്- തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പോരാട്ടം സമനിലയിൽ
KCA Junior Club Championship
KCA Junior Club Championshipfile
Updated on: 
1 min read

കൊച്ചി: 16 വയസിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ് ചാംപ്യൻഷിപ്പിൽ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബിനു ഇന്നിങ്സ് വിജയം. മറ്റൊരു മത്സരത്തിൽ കോട്ടയം വിൻ്റേജ് ക്രിക്കറ്റ് ക്ലബ് എട്ട് വിക്കറ്റിന് ബികെ 55 കേരളയെ തോല്‍പിച്ചു. ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.

എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂളിനെ ഒരിന്നിങ്സിനും 75 റൺസിനുമാണ് ആത്രേയ ക്രിക്കറ്റ് ക്ലബ് തോല്‍പിച്ചത്. ആത്രേയ ക്രിക്കറ്റ് ക്ലബിൻ്റെ കൂറ്റൻ സ്കോറായ 410 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത എസ്ജി ക്രിക്കറ്റ് സ്കൂളിൻ്റെ ആദ്യ ഇന്നിങ്സ് 192 റൺസിന് അവസാനിച്ചിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്ത എസ് ജി ടീം 143 റൺസിന് ഓൾഔട്ടായി. 45 റൺസെടുത്ത ആദിത്യ കൃഷ്ണനും 41 റൺസെടുത്ത നിർമ്മൽ അജിത്തും മാത്രമാണ് എസ് ജി ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആത്രേയക്ക് വേണ്ടി ശ്രീഹരി പ്രസാദ് നാലും എംആർ ദേവാംഗദ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. വിശാൽ ജോർജിൻ്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയുടെ (208) മികവിലായിരുന്നു ആത്രേയ ക്രിക്കറ്റ് ക്ലബ് 410 റൺസ് നേടിയത്.

KCA Junior Club Championship
തുടക്കം ​ഗംഭീരം, പക്ഷേ... 146 റൺസ് ലീഡ് വഴങ്ങി കേരളം

ബികെ 55 കേരളയ്ക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു കോട്ടയം വിൻ്റേജ് ക്രിക്കറ്റ് ക്ലബിൻ്റെ വിജയം. ബികെ 55 മുന്നോട്ടു വച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിൻ്റേജ് ക്ലബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിൻ്റേജിന് വേണ്ടി ഡാരൻ സ്കറിയ 75ഉം വി വി അഭിനവ് 54ഉം റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ ബികെ 55 കേരളയുടെ സ്കോറായ 197 റൺസിനെതിരെ ബാറ്റ് ചെയ്ത വിൻ്റേജ് 207 റൺസെടുത്തിരുന്നു. രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ കാർത്തി മജുവിൻ്റെ പ്രകടനമാണ് മത്സരം വിൻ്റേജിന് അനുകൂലമാക്കിയത്.

ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 236 റൺസിൻ്റെ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയ തൃപ്പൂണിത്തുറ രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചടിച്ചാണ് സമനില സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ തൃപ്പൂണിത്തുറ എട്ട് വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. 126 റൺസെടുത്ത കൃഷ്ണദർശനാണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മാധവ് വിനോദ് 55ഉം ഡാരിൻ എബ്രഹാം 52ഉം സായ് ഗോവിന്ദ് 50ഉം റൺസ് നേടി. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആനന്ദ് സായ് നാല് വിക്കറ്റ് വീഴ്ത്തി.

KCA Junior Club Championship
12 വയസില്‍ ഡബിള്‍ സെഞ്ച്വറി... വനിതാ ക്രിക്കറ്റിലും 'കൗമാര വൈഭവം'!
KCA Junior Club Championship
മലിംഗയും പുറത്ത്; വീണ്ടും അഴിച്ചുപണിത് മുംബൈ ഇന്ത്യന്‍സ്!
Summary

Thrissur Athreya Cricket Club secured an innings victory in the KCA Junior Club Championship for players under 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com