Kerala Higher Secondary Exam Results Likely to Be Delayed Until May 26. FILE
Kerala

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും ?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടി, റിപ്പോർട്ട്

ഹയർ സെക്കൻഡറി വിഭാഗത്തിലെ മൂല്യനിർണയ ക്യാംപുകളിൽ നിന്ന് അധ്യാപകർ വിട്ടുനിന്നത് കടുത്ത പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇത്തവണത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വൈകും. മുൻപ് മെയ് 22ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതേത്തുടർന്ന് ഫലം മേയ് 26-ന് പ്രസിദ്ധീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

നേരത്തെ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മൂല്യനിർണയ ക്യാംപുകളിൽ നിന്ന് അധ്യാപകർ വിട്ടുനിന്നത് കടുത്ത പ്രതിസന്ധി സൃഷ്ട്ടിച്ചിരുന്നു. ഒരു ഘട്ടത്തിൽ 2,177 അധ്യാപകർ മൂല്യനിർണയ ജോലികൾക്ക് ഹാജരായിരുന്നില്ല. ഇതോടെ അധ്യാപകർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

സാധാരണ ഏപ്രിൽ ആദ്യ വാരം തന്നെ മൂല്യനിർണയ ക്യാംപുകൾ ആരംഭിക്കുന്നതാണ്. ഇത്തവണ ഏപ്രിൽ ഒൻപതിന് തെരഞ്ഞെടുപ്പായതിനാൽ 16-നാണ് ക്യാംപുകൾ ആരംഭിച്ചത്. ഇതും ഫലപ്രഖ്യാപനം വൈകുന്നതിന്റെ കാരണമായി എന്നാണ് റിപ്പോർട്ടുകൾ.

Kerala Higher Secondary Exam Results Likely to Be Delayed Until May 26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓഹരി വിൽക്കാൻ അനുമതി തരണം'; സർക്കാരിന് മുന്നിൽ അപേക്ഷയുമായി അദാനി ഗ്രൂപ്പ്

രാജകീയ ജയവുമായി ഇംഗ്ലണ്ട്; മനംകവര്‍ന്ന് കോംഗോ മടങ്ങി; പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോ എതിരാളികള്‍

അവയവക്കച്ചവടം; എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം; ആശുപത്രികള്‍ നിരീക്ഷണത്തില്‍

Today's Rashi Phalam July 02|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും

കുടുംബത്തില്‍ പണത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ജാഗ്രത പാലിക്കാം