Pinarayi Vijayan ഫയൽ
Kerala

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം; പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാതിരുന്നതോടെയാണ് യാത്ര മുടങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കേരള ഹൗസിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ശ്രീകുമാറിനെതിരെയാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും കുടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡല്‍ഹി-കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് പിണറായി യാത്രചെയ്യേണ്ടിയിരുന്നത്. കേരള ഹൗസില്‍നിന്ന് കൃത്യസമയത്തുതന്നെ പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാതിരുന്നതോടെയാണ് യാത്ര മുടങ്ങിയത്.

സാധാരണയായി വിഐപി യാത്രകള്‍ ഏകോപിപ്പിക്കുന്നത് പ്രോട്ടക്കോള്‍ വിഭാഗമാണ്. പിണറായിക്ക് വിഐപി പരിഗണന ലഭിക്കാത്തതില്‍ വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തില്‍ പ്രോട്ടക്കോള്‍ വിഭാഗത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Kerala House Protocol Officer Suspended After CM Pinarayi Vijayan Misses Flight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല'

'എന്റെ ഹൃദയം വെനസ്വെല‌യ്ക്കൊപ്പം'; കോടികളുടെ കൈത്താങ്ങുമായി നെയ്മർ

മമ്മൂട്ടിയോ ലാലേട്ടനോ? മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ അഭിപ്രായം മാറി; ജര്‍മന്‍ ഷോയെക്കുറിച്ച് ഹിച്ച്‌ഹൈക്കിങ് നൊമാഡ്

വരുന്നു... ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; 779 ക്രെഡിറ്റ് ഓഫീസർ ഒഴിവുകൾ

ഇര്‍ഷാദ് അഹമ്മദ് പേരുമാറ്റി 'രാഹുല്‍' ആയി; യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; കേസ്