Kerala Local Body Election 2025 Foto: TP Sooraj, Express
Kerala

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

ഏറ്റവും കൂടുതൽ പോളിങ് വയനാട് ജില്ലയിൽ, കുറവ് തൃശൂരിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ത​ദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു.

രണ്ടാം ഘട്ടത്തില്‍ കനത്ത പോളിങാണ് അരങ്ങേറിയത്. 75.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല.

ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂര്‍ 75.73 ശതമാനം, പാലക്കാട് 75.6 ശതമാനം, കാസര്‍ക്കോട് 74.03 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ഈ മാസം 9നായിരുന്നു. 7 തെക്കൻ ജില്ലകളാണ് ആദ്യ ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ത​ദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഈ മാസം 13നാണ് വോട്ടെണ്ണൽ.

Kerala Local Body Election 2025: The second phase of voting in the state's local elections has been completed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം

പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് - യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

കൊഴുപ്പ് കുറച്ചുള്ള പാചകം, ഓവനോ എയർഫ്രൈയറോ നല്ലത്?

അടുത്തുകാണാന്‍ തിരക്കുകൂട്ടി, 20 മിനിറ്റിനുള്ളില്‍ മെസി വേദി വിട്ടതോടെ ആരാധകരുടെ നിരാശ പരാക്രമത്തിലേക്ക്; ഗ്രൗണ്ട് കൈയേറി- വിഡിയോ

SCROLL FOR NEXT