kerala lottery app AI Generated Image
Kerala

ഭാഗ്യവാനെ അതിവേഗം അറിയാം; മൊബൈല്‍ ആപ്പുമായി കേരള ലോട്ടറി

നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാര്‍ഹമായ നമ്പരുകള്‍, മറ്റ് ഔദ്യോഗിക വിവരങ്ങള്‍ എന്നിവ ആപ്പിലൂടെ ലഭ്യമാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ 'Kerala Lottery Official' പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ്. ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാര്‍ഹമായ നമ്പരുകള്‍, മറ്റ് ഔദ്യോഗിക വിവരങ്ങള്‍ എന്നിവ ആപ്പിലൂടെ ലഭ്യമാകും.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ ടിക്കറ്റ് നമ്പര്‍ നേരിട്ട് നല്‍കിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'Kerala Lottery Official' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വ്യാജ ആപ്പുകളും അനധികൃത വെബ്സൈറ്റുകളും ഒഴിവാക്കി ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Kerala Lottery Department launches mobile app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍

ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി