വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഫയൽ
Kerala

12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനിയാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനിയാഴ്ച. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്.

12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റുകള്‍ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ക്ക് വിറ്റുകഴിഞ്ഞു. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്‍പ്പനകള്‍.

kerala lottery vishu bumper today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും

"അമ്മ'യിലെ സൈലന്റ് കില്ലർ പോയ്സൺ ആണ് സരയു മോഹൻ; ആരും അത് പുറത്തു പറയുന്നില്ല എന്നേയുള്ളൂ'

വിഴിഞ്ഞം ഓഹരി കൈമാറ്റം: ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താല്പര്യമുണ്ട്; വിഡി സതീശന് കെകെ രാഗേഷിന്റെ മറുപടി

ഓറഞ്ച് അലര്‍ട്ട്; കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

വിവാദ തീരുമാനങ്ങള്‍; ഫ്രഞ്ച് റഫറിയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണം; ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്