കേരളാ പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Kerala

കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആളെ തിരിച്ചറിഞ്ഞു; വൈറല്‍ വീഡിയോയിലുള്ളത് ആറ്റിങ്ങല്‍ സ്വദേശിയായ 45കാരന്‍; അറസ്റ്റില്‍

കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയിലെ പിതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയിലെ അച്ഛന്‍
അറസ്റ്റില്‍. 45 കാരനായ ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍  പുറത്ത് വന്നതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിരുന്നു. 

കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്. 

ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര്‍ പ്രസ്തുത വീഡിയോ കേരളാ പൊലീസിന് അയച്ചുനല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി  കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍   പോസ്റ്റ് ഇടുകയും ചെയ്തു.  ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍  സ്വദേശിയായാണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ക്കും ആറ്റിങ്ങല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു.  ഈയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT