സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ Facebook
Kerala

സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കേരള പൊലീസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ​ഗോപി ജയിച്ചപ്പോൾ സലിംകുമാർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ എന്നായിരുന്നു സലിംകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT