Kerala Private bus owners go on strike പ്രതീകാത്മക ചിത്രം
Kerala

വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ച പരാജയം; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു.

ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുന്‍പ് നടന്ന മന്ത്രിതല ചര്‍ച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചര്‍ച്ചകളും നടന്നിരുന്നു. വിദ്യാര്‍ഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.

Kerala News: Kerala Bus operators to strike as negotiations failed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT