kerala rain alert today ഫയല്‍
Kerala

ഇന്നും നാളെയും അതിശക്തമഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്നിടത്ത് യെല്ലോ; ജാഗ്രത

കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്രമഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി. അതിതീവ്ര ന്യൂനമര്‍ദ്ദം. പടിഞ്ഞാറന്‍ ഛത്തീസ്ഗഢ്, വിദര്‍ഭ, തെക്കുകിഴക്കന്‍ മധ്യപ്രദേശ് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തുടര്‍ന്ന്, വിദര്‍ഭ തെക്കന്‍ മധ്യപ്രദേശിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാന്‍ സാധ്യത. ഇതേ തുടര്‍ന്നാണ് സംസ്ഥാന ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ - കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന്് രാവിലെ 11.30 മുതല്‍ നാളെ ഉച്ചയ്ക്ക് 02.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

kerala rain alert today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെതിരെ 'ഇന്ത്യ'സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ' ഇന്ന്

ഗ്യാനേഷ് കുമാറിനെതിരെ ജനകീയ കുറ്റവിചാരണ, പരീക്ഷയില്‍ ബോധപൂര്‍വം അട്ടിമറി, E100 ഇന്ധനത്തിന് എഥനോള്‍ എവിടുന്ന്? ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; PSCയിലെ 10 അംഗങ്ങള്‍ക്ക് ഇന്ന് നോട്ടീസ്

വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ, ആശ്വാസ ജയത്തിനായി കിവീസ്; ഓക്ക്‌ലന്‍ഡിലും റണ്ണൊഴുകും പിച്ച്, ഇന്ന് നാലാം പോരാട്ടം