kerala rain ഫയല്‍
Kerala

ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 16 മുതല്‍ 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് പ്രവചനം. കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മെയ് 26ഓടെ എത്താന്‍ സാധ്യതയുണ്ടെന്നും നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 20/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain alert today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT